• HOME
  • »
  • NEWS
  • »
  • kerala
  • »
  • കണ്ണൂരിൽ മരിച്ച RSS പ്രവർത്തകന്റെ മൃതദേഹം സംസ്ക്കരിച്ചു; സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹം

കണ്ണൂരിൽ മരിച്ച RSS പ്രവർത്തകന്റെ മൃതദേഹം സംസ്ക്കരിച്ചു; സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹം

സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ നേതൃത്വത്തിൽ പ്രദേശത്ത്  വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

  • Last Updated :
  • Share this:
കണ്ണൂർ പിണറായി പാനുണ്ടയിൽ മരിച്ച ആർഎസ്എസ് പ്രവർത്തകൻ ജിംനേഷിന്റെ മൃതദേഹം സംസ്ക്കരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം പാനുണ്ടയിലെ വീട്ടിൽ എത്തിച്ച മൃതദേഹത്തിൽ നൂറ് കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്.

ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ഹിന്ദു ഐക്യ വേദി സംസ്ഥാന വർക്കിംഗ്  പ്രസിഡണ്ട് വത്സൻ തില്ലങ്കേരി, ബി ജെ പി ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസ് ,പി പി.ശശിധരൻ തുടങ്ങിയ നേതാക്കൾ അന്ത്യാഞ്ജലി അർപ്പിച്ചു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ  കുണ്ടുചിറ വാതക സ്മശാനത്തിലാണ്  സംസ്കാര ചടങ്ങുകൾ നടന്നത്.

Also Read-കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകൻ മരിച്ചത് ഹൃദയാഘാതം കാരണമെന്ന് പൊലീസ്

സംഘർഷ സാധ്യത കണക്കിലെടുത്ത് സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ നേതൃത്വത്തിൽ പാനുണ്ട മേഖലയിൽ  വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. പിണറായി, കതിരൂർ, കൂത്തുപറമ്പ് സ്റ്റേഷനുകളിലെ എസ്ഐമാർ അടങ്ങുന്ന പോലീസ് സംഘമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്.

ബി.ജെ.പി പ്രവര്‍ത്തകന്‍റെ ഹൃദയസ്തംഭനം മൂലമുണ്ടായ മരണത്തെ സി.പി.ഐ.(എം) കൊലപാതകമാണെന്ന ബി.ജെ.പി നേതാവിന്‍റെ പ്രസ്താവന നാട്ടില്‍ കലാപം അഴിച്ചു വിടാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് എന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം.ബി ജയരാജൻ ആരോപിച്ചു.

"ജൂലൈ 25 ന് പുലര്‍ച്ചെ 2.30 ന് ഹൃദ്രോഗ ബാധയെ തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകന്‍ പാനുണ്ട സ്വദേശി ജിംനേഷ് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. ആശുപത്രി രേഖ പ്രകാരം ജിംനേഷിന് പുലര്‍ച്ചെ 2.30 ന് ഹൃദ്രോഗം ഉണ്ടായപ്പോള്‍ ഇ.സി.ജി. അടക്കമുള്ള ടെസ്റ്റുകള്‍ നടത്തിയെങ്കിലും പുലര്‍ച്ചെ 3.35 ന് മരണപ്പെടുകയാണ് ചെയ്തത്. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴി അനുസരിച്ച് മരണ കാരണം ഹൃദയസ്തംഭനമാണെന്നും ദേഹത്ത് മറ്റ് പരിക്കുകളൊന്നും ഇല്ലെന്നുമാണ്. വസ്തുത ഇതായിരിക്കെ ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് മാധ്യമങ്ങളോട് പറഞ്ഞത് സി.പി.ഐ.(എം) പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്നും കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്നുമാണ്. ", എം വി ജയരാജൻ പറഞ്ഞു.

Also Read-മകനെതിരെയുള്ള കോൺഗ്രസ് നേതാക്കളുടെ അപവാദപ്രചരണം സഹിക്കാനാകുന്നില്ല; പൊട്ടിക്കരഞ്ഞ് ധീരജിന്റെ മാതാപിതാക്കൾ

മരണത്തെ കൊലപാതകമാക്കി മാറ്റി നാട്ടില്‍ കലാപമുണ്ടാക്കാനാണ് ബി.ജെ.പി നേതൃത്വം പരിശ്രമിച്ചത് എന്നും ആ നീക്കമാണ് ആശുപത്രി രേഖകളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും മൂലം പൊളിഞ്ഞത്. കലാപമുണ്ടാക്കാനുള്ള ബി.ജെ.പി നീക്കം തിരിച്ചറിഞ്ഞ് ജനാധിപത്യ മതേതര വിശ്വാസികള്‍ പ്രതിഷേധിക്കണമെന്ന് ജില്ലാ സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.

അതേസമയം പാനുണ്ടയിൽ ആർഎസ്എസ് പ്രവർത്തകരെ ക്രൂരമായ മർദ്ദനത്തിന് ഇരിയാക്കി എന്നാണ് മറുപക്ഷത്തിന്റെ ആരോപണം. ഗുരുദക്ഷിണ കഴിഞ്ഞ് മടങ്ങുകയായിരുന്ന 4 സ്വയം സേവകരെയാണ്  സിപിഎം പ്രവർത്തകർ സംഘടിച്ചെത്തി  മർദ്ദിച്ചു എന്നാണ് ബിജെപിയുടെ ആരോപണം. ഗുരുദക്ഷിണ ഉത്സവത്തിനായി തയ്യാറാക്കിയ കൊടിതോരണങ്ങൾ നശിപ്പിച്ച സി പി എം പ്രവർത്തകർ അകാരണമായി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ മർദ്ദിക്കുകയായിരുന്നു , ആർഎസ്എസ് നേതൃത്വം ആരോപിക്കുന്നു. എന്നാൽ ജൂലൈ 24 ഞായറാഴ്ച പാനുണ്ട യു.പി സ്കൂളില്‍ ബാലസംഘം ഏരിയ സമ്മേളനത്തിന്‍റെ ഭാഗമായി അലങ്കരിച്ച കൊടിതോരണങ്ങള്‍ മദ്യപിച്ചെത്തിയ ഒരുസംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ നശിപ്പിച്ച് അക്രമം നടത്തിയെന്നാണ് സിപിഎമ്മിനെ ആരോപണം.
Published by:Jayesh Krishnan
First published: