HOME » NEWS » Kerala » BODY OF SPECIAL VILLAGE OFFICER JUMPS INTO MANIMALA RIVER FOUND UPDATE

മണിമലയാറ്റിൽ ചാടിയ വില്ലേജ് ഓഫീസറുടെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തി

മണിമല പാലത്തിൽ നിന്നും ഒരു കിലോമീറ്ററോളം മാറി മൂങ്ങാനി തടയണയോട് ചേർന്നാണ് മൃതദേഹം പൊങ്ങിയത്.

News18 Malayalam | news18-malayalam
Updated: June 9, 2021, 9:05 AM IST
മണിമലയാറ്റിൽ ചാടിയ വില്ലേജ് ഓഫീസറുടെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തി
മണിമല പാലത്തിൽ നിന്നും ഒരു കിലോമീറ്ററോളം മാറി മൂങ്ങാനി തടയണയോട് ചേർന്നാണ് മൃതദേഹം പൊങ്ങിയത്.
  • Share this:
കോട്ടയം: മണിമലയാറ്റിൽ ചാടി കാണാതായ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി. ചങ്ങനാശ്ശേരി സ്പെഷ്യൽ വില്ലേജ് ഓഫീസർ കങ്ങഴ സ്വദേശിയായ എൻ.പ്രകാശന്‍റെ മൃതദേഹമാണ് മൂന്നാം ദിവസം കണ്ടെത്തിയത്. രാവിലെ ഏഴ് മണിയോടെ മണിമല പാലത്തിൽ നിന്നും ഒരു കിലോമീറ്ററോളം മാറി മൂങ്ങാനി തടയണയോട് ചേർന്നാണ് മൃതദേഹം പൊങ്ങിയത്.

തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് വലിയ പാലത്തിൽ നിന്നും പ്രകാശൻ മണിമലയാറ്റിലേക്ക് ചാടിയത്. ഇയാൾക്കായി അഗ്നിരക്ഷാസേനയുടെയും സ്കൂബ ടീം അംഗങ്ങളുടെയും നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി തിരച്ചിൽ തുടരുകയാണ്. ഇതിനിടെയാണ് മൃതദേഹം പൊങ്ങുന്നത്.

ജോയിന്‍റ് കൗൺസിൽ നേതാവ് കൂടിയായ പ്രകാശൻ, ജീവനൊടുക്കാൻ തീരുമാനിച്ച് തന്നെയാണ് ആറ്റിലേക്ക് ചാടിയതെന്നാണ് പൊലീസ് നിഗമനം. എന്നാൽ ഇതിന് പിന്നിലെ കാരണം വ്യക്തമല്ല. ഇയാൾ ആറ്റിൽ ചാടുന്നത് കണ്ട് ആദ്യം രക്ഷപ്പെടുത്താൻ ഓടിയെത്തിയത് അന്യസംസ്ഥാന തൊഴിലാളി ആയിരുന്ന യാനുഷ് ലുഗൻ എന്നയാളായിരുന്നു.

Also Read-അയൽവാസിയായ കാമുകിയെ ആരുമറിയാതെ വീട്ടിൽ താമസിപ്പിച്ചത് 10 വർഷം; സംഭവം നെന്മാറയിൽ

സമീപത്തെ ബ്രിട്ടീഷ് പാലത്തിലൂടെ നടന്നു പോവുകയായിരുന്ന അഅസം സ്വദേശികളായ യാനുഷ് ലുഗനും സുഹൃത്ത് വിജയും പ്രകാശൻ ആറ്റിലേക്ക് ചാടുന്നത് കണ്ടിരുന്നു. ചിന്തിച്ച് നിൽക്കാതെ ഓടിയെത്തിയ യാനുഷ്, പ്രകാശനെ രക്ഷിക്കാൻ ചാടുകയായിരുന്നു. ഇയാളെ പിടിച്ച് കരയിലേക്ക് നീന്തുന്നതിനിടെ ഇയാൾ കൈ തട്ടി മാറ്റിയെന്നാണ് പറയപ്പെടുന്നത്. ഇതോടെ നിവൃത്തിയില്ലാതെ യാനുഷ് തിരികെ കരയിലേക്ക് കയറുകയായിരുന്നു. സ്വന്തം ജീവന്‍ പണയം വച്ച് ശക്തമായ ഒഴുക്കുള്ള പുഴയിൽ ചാടി ആളുടെ കൈപിടിച്ചെങ്കിലും വഴുതിപ്പോയതിന്‍റെ സങ്കടമുണ്ട് യാനുഷിന്.

ഇതിന് പിന്നാലെയാണ് ഒഴുക്കിൽപ്പെട്ട പ്രകാശന് വേണ്ടി തിരച്ചിൽ ശക്തമാക്കിയതും മൃതദേഹം കണ്ടെത്തുന്നതും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി) -048-42448830,  മൈത്രി (കൊച്ചി)- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ) -044-24640050, സുമൈത്രി -(ഡല്‍ഹി)-  011-23389090,  കൂജ് (ഗോവ)- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by: Asha Sulfiker
First published: June 9, 2021, 9:00 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories