നിലമ്പൂർ കുറുവൻ പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നിലമ്പൂർ താഴെ ചന്തക്കുന്ന് പൊറ്റയിൽ മുഹമ്മദ് അഷറഫിന്റെ മകൻ റിഷിബിന്റെ (25) മൃതദേഹമാണ് രാവിലെ 7.10 ഓടെ ഫയർഫോഴ്സ് കണ്ടെടുത്തത്.
കുറുവൻ പുഴയുടെ കണ്ണംകുണ്ട് കടവിൽ ഞായറാഴ്ച്ച വൈകുംനേരം 6.30 ഓടെ കുളിക്കുന്നതിനിടയിലാണ് റിഷിബിൻ ഒഴുക്കിൽപ്പെട്ടത്. രാത്രി 8.30 വരെ നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ ഫയർ സ്‌റ്റേഷൻ ഓഫീസർ അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിൽ രണ്ട് നാട്ടുകാരുടെ സഹായത്തോടെ ആണ് തിരിച്ചിൽ ആരംഭിച്ചത്.
TRENDING:74 വീലുള്ള ട്രക്ക് മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിലെത്താൻ എടുത്തത് ഒരു വർഷം; കാരണം ഇതാണ്![NEWS]Covid 19 Deaths| സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശി[NEWS]Tamannaah: ഗ്ലാമറസാകുന്നതിനെക്കുറിച്ചും കിടപ്പറ രംഗങ്ങളിൽ അഭിനയിക്കുന്നതിനെക്കുറിച്ചും മനസ് തുറന്ന് തമന്ന[PHOTOS]
ഏറെ വൈകാതെ അപകടത്തിൽപ്പെട്ട സ്ഥലത്തു നിന്നും മൃതദേഹം കണ്ടെടുത്തു. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Drown death, Nilambur