HOME /NEWS /Kerala / പൊലീസിലും കള്ളവോട്ട്; പോസ്റ്റൽ വോട്ടുകൾ അസോസിയേഷൻ നേതാക്കൾ ചെയ്തെന്ന് ആരോപണം

പൊലീസിലും കള്ളവോട്ട്; പോസ്റ്റൽ വോട്ടുകൾ അസോസിയേഷൻ നേതാക്കൾ ചെയ്തെന്ന് ആരോപണം

representative image

representative image

ക്രമക്കേട് കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്ന് ഡിജിപി

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ പോസ്റ്റൽ ബാലറ്റുകൾ കൂട്ടത്തോടെഅസോസിയേഷൻ നേതാക്കൾ ശേഖരിക്കുന്നെന്ന് ആരോപണം. നേതാക്കളുടെ വിലാസത്തിലേക്കാണ് ബാലറ്റുകൾ കൂട്ടത്തോടെ എത്തിയത്. പൊലീസുകാരുടെ വോട്ടുകൾ അസോസിയേഷൻ നേതാക്കളാണ് ചെയ്തത് എന്നാണ് ആരോപണം. ഇത് തെളിയിക്കുന്ന പൊലീസ് അസോസിയേഷൻ നേതാക്കളുടെ ശബ്ദരേഖ പുറത്തുവന്നു.

    അതേസമയം പൊലീസുകാരുടെ പോസ്റ്റൽ വോട്ടിൽ ക്രമക്കേടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡിജിപി ലോക് നാഥ് ബെഹ്റ. പോസ്റ്റൽ വോട്ടുകൾ ശേഖരിക്കുന്നത് ചട്ടവിരുദ്ധമാണ്. ഇത് ഒഴിവാക്കണമെന്ന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ക്രമക്കേട് കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും ഡിജിപി പറഞ്ഞു.

    കള്ളവോട്ടെന്ന് തെളിഞ്ഞാല്‍ നിയമനടപടി; ന്യായീകരിക്കില്ലെന്ന് കെ.പി.എ മജീദ്

    കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിൽ കള്ളവോട്ട് നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. പിലാത്തറ ബൂത്തിൽ കള്ളവോട്ട് നടന്നെന്നായിരുന്നു മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞത്. സിപിഎം പഞ്ചായത്ത് അംഗം ഉൾപ്പടെയുള്ളവർ കള്ളവോട്ട് ചെയ്തു. ഇതിനുപിന്നാലെ കണ്ണൂർ പുതിയങ്ങാടിയിൽ ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

    First published:

    Tags: 2019 lok sabha elections, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Allegation against police association, Bogus vote, Bogus vote in police, കള്ളവോട്ട്, പൊലീസ്, പൊലീസ് അസോസിയേഷൻ