പിലാത്തറ കള്ളവോട്ട്: ഗ്രാമ പഞ്ചായത്തംഗം ഉൾപ്പെടെ മൂന്ന് CPM പ്രവർത്തകർക്കെതിരെ കേസ്

പിലാത്തറയില്‍ കള്ളവോട്ട് ചെയ്‌തെന്ന് കണ്ടെത്തിയവര്‍ക്കെതിരെ ആള്‍മാറാട്ടത്തിനാണ് കേസെടുത്തിട്ടുള്ളത്

news18
Updated: May 2, 2019, 8:36 AM IST
പിലാത്തറ കള്ളവോട്ട്: ഗ്രാമ പഞ്ചായത്തംഗം ഉൾപ്പെടെ മൂന്ന് CPM പ്രവർത്തകർക്കെതിരെ കേസ്
പിലാത്തറയില്‍ കള്ളവോട്ട് ചെയ്‌തെന്ന് കണ്ടെത്തിയവര്‍ക്കെതിരെ ആള്‍മാറാട്ടത്തിനാണ് കേസെടുത്തിട്ടുള്ളത്
  • News18
  • Last Updated: May 2, 2019, 8:36 AM IST
  • Share this:
കണ്ണൂർ : പിലാത്തറയിലെ കള്ളവോട്ട് വിവാദത്തിൽ മൂന്ന് പേർക്കെതിരെ പൊലീസ് ക്രിമിനൽ കേസെടുത്തു. സിപിഎം പ്രവര്‍ത്തകരായ മൂന്ന് സ്ത്രീകൾക്കെതിരെയാണ് കേസ്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ശുപാര്‍ശയെ തുടർന്നാണ് നടപടി.

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട പിലാത്തറയില്‍ കള്ളവോട്ട് ചെയ്‌തെന്ന് കണ്ടെത്തിയവര്‍ക്കെതിരെ ആള്‍മാറാട്ടത്തിനാണ് കേസെടുത്തിട്ടുള്ളത്. ഗ്രാമ പഞ്ചായത്ത് അംഗം എന്‍ പി സെലീന,പത്മിനി, മുൻ പഞ്ചായത്തംഗം കെ,പി സുമയ്യ എന്നിവർക്കെതിരെ പരിയാരം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്കതത്. ഇവർ ഓപ്പണ്‍ വോട്ടാണ് ചെയ്തതെന്ന സിപിഎം വാദം തള്ളിക്കൊണ്ടാണ് പൊലീസ് നടപടി.

Also Read-Bogus vote controversy Live: കള്ളവോട്ട് വിവാദത്തിൽ CPM പ്രവർത്തകരായ മൂന്ന് സ്ത്രീകൾക്കെതിരെ കേസ്

വോട്ടര്‍മാരെ സ്വാധീനിക്കുക (ഐപിസി 171 സി), ആള്‍മാറാട്ടം (171 ഡി), തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

First published: May 2, 2019, 8:30 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading