ആലപ്പുഴയിലും കള്ളവോട്ട് ആരോപണം: തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ CPM ശ്രമിച്ചതായി കോൺഗ്രസ്
ആലപ്പുഴയിലും കള്ളവോട്ട് ആരോപണം: തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ CPM ശ്രമിച്ചതായി കോൺഗ്രസ്
അർഹരായ ഇരുപതിനായിരത്തോളം പേരെ അന്തിമ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി എന്നാണ് കോൺഗ്രസിന്റെ പരാതി
ന്യൂസ് 18
Last Updated :
Share this:
ആലപ്പുഴ: ആലപ്പുഴയിൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിച്ചതായി ആലപ്പുഴ ജില്ലാ കോൺഗ്രസ് നേതൃത്വം. സമ്മതിദാന അവകാശം വിനിയോഗിക്കാൻ അർഹരായ ഇരുപതിനായിരത്തോളം പേരെ അന്തിമ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി എന്നാണ് കോൺഗ്രസിന്റെ പരാതി.
ബൂത്തുകളിൽ നിന്ന് പത്തു മുതൽ ഇരുപത് വരെ വോട്ടർമാരെ തിരഞ്ഞുപിടിച്ച് ഒഴിവാക്കിയെന്നും ഇതെല്ലാം യുഡിഎഫ് വോട്ടുകളാണെന്നും കോൺഗ്രസ് പറയുന്നു. സിപിഎം നിർദേശത്തെ തുടർന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് അട്ടിമറി നടത്തിയതെന്നും കോൺഗ്രസ് ആരോപിക്കുന്നു.
സിപിഎമ്മിനെതിരെ നിയമപരമായി മുന്നോട്ട് പോകാൻ ഡിസിസി അധ്യക്ഷന്റെ നേതൃത്വത്തിൽ ബൂത്തുതലത്തിൽ കണക്കുകൾ ശേഖരിക്കുകയാണ് കോൺഗ്രസ്. വിവാദത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് മണ്ഡലങ്ങളിലും അർഹരായവരെ ഒഴിവാക്കിയോ എന്ന് പരിശോധിക്കാൻ കെപിസിസി, ഡിസിസികൾക്ക് നിർദേശം നൽകി. എന്നാൽ കോണ്‍ഗ്രസിന്റെ ആരോപണം തള്ളി സിപിഎം രംഗത്ത് വന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.