Change Language

Bogus vote controversy Live: കള്ളവോട്ട് ആരോപണം പൊലീസിലും; ലീഗ് കള്ളവോട്ടിൽ അന്വേഷിക്കാൻ നിർദേശം
മുസ്ലീം ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിനുപിന്നാലെ പൊലീസ് അസോസിയേഷനും കള്ളവോട്ട് ആരോപണത്തിൽ കുടുങ്ങി.

തിരുവനന്തപുരം: കണ്ണൂർ പിലാത്തറ ബൂത്തിൽ സിപിഎം പഞ്ചായത്ത് അംഗം ഉൾപ്പടെയുള്ളവർ കള്ളവോട്ട് ചെയ്തെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥിരീകരണത്തിന് ശേഷം കൂടുതൽ ആരോപണങ്ങൾ പുറത്ത്. പൊലീസ് ഉദ്യോഗസ്ഥരുടെ പോസ്റ്റൽ വോട്ടിൽ കള്ളവോട്ട് നടക്കുന്നാതായാണ് ആരോപണം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള പൊലീസുകാരുടെ വോട്ട് അസോസിയേഷൻ നേതാക്കൾ ചെയ്തെന്ന വിവരമാണ് പുറത്തുവന്നത്. തെളിവായി ശബ്ദരേഖയും പുറത്തുവന്നു. കള്ളവോട്ട് അന്വേഷണത്തിൽ പിന്നോട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. സിപിഎം കള്ളവോട്ടിൽ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകും. ലീഗിന്റെ കള്ളവോട്ടിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. കള്ളവോട്ട് വിവാദത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം കണ്ണൂർ ജില്ലാനേതൃത്വം അടിയന്തരയോഗം ചേർന്നു.
തത്സമയ വിവരങ്ങൾ ചുവടെ... Read More
തത്സമയ വിവരങ്ങൾ ചുവടെ... Read More