ആലപ്പുഴ: മാവേലിക്കരയിൽ ജയിൽപുള്ളിയുടെ പേരിലും കള്ളവോട്ട് നടന്നതായി ആരോപണം. അബ്കാരികേസിൽ പൂജപ്പുര ജയിലിലുള്ളയാളുടെ കള്ളവോട്ട് ഇട്ടുവെന്നാണ് പരാതി.
മാവേലിക്കര മണ്ഡലത്തിലെ 82ാം നമ്പർ ബൂത്തിൽ ആൾമാറാട്ടം നടന്നുവെന്ന പരാതിയുമായി യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. വിദേശത്തുള്ള നിരവധി വോട്ടർമാരുടെ പേരിൽ കള്ളവോട്ടുകൾ ചെയ്‌തുവെന്ന പുതിയ കണക്കുകൾ യുഡിഎഫും എൻഡിഎയും ജില്ലാവരണാധികാരിക്ക് നൽകി. മാവേലിക്കര മണ്ഡലത്തിലെ 82ാം നമ്പർ ബൂത്തിൽ 33ാം ക്രമനമ്പരിലുള്ള വോട്ടറായ സതീശൻ അബ്കാരി കേസിൽ പൂജപ്പുര ജയിലിലാണെന്നും സതീശന്റെ വോട്ട് മറ്റൊരാൾ ചെയ്തുവെന്നുമാണ് യുഡിഎഫ് ആരോപണം. തെക്കേക്കര പഞ്ചായത്ത് എൽ ഐ സി കോളനിയിലെ ശരത്താണ് കള്ളവോട്ട് ചെയ്തതെന്നും ഇയാൾ ഇടതുമുന്നണി പ്രവർത്തകനാണെന്നും യുഡിഎഫിന്റെ ചീഫ് ഇലക്ഷൻ ഏജന്റ് ആരോപിച്ചു.
തത്സമയവിവരങ്ങൾ ചുവടെ: -