HOME » NEWS » Kerala » BOGUS VOTE CRIME BRANCH TEAM WILL INVESTIGATE POSTAL VOTE CONTROVERSY IN

ബേക്കലിലെ പൊലീസുകാര്‍ക്ക് ബാലറ്റ് നിഷേധിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

44 പൊലീസ് ഉദ്യോഗസ്ഥരാണ് പോസ്റ്റല്‍ ബാലറ്റിനു വേണ്ടി അപേക്ഷിച്ചത്. എന്നാല്‍ ഇതില്‍ 11 പേര്‍ക്ക് മാത്രമാണ് ബാലറ്റ് ലഭിച്ചത്.

news18
Updated: May 12, 2019, 12:02 PM IST
ബേക്കലിലെ പൊലീസുകാര്‍ക്ക് ബാലറ്റ് നിഷേധിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
(പ്രതീകാത്മക ചിത്രം)
  • News18
  • Last Updated: May 12, 2019, 12:02 PM IST
  • Share this:
തിരുവനന്തപുരം: ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ 33 പൊലീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. യു.ഡി.എഫ് അനുകൂലികളായ പൊലീസുകാര്‍ക്ക് ബാലറ്റ് നിഷേധിച്ചെന്നായിരുന്നു പരാതി. സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് സംസ്ഥാന പൊലീസ മേധാവി വ്യക്തമാക്കി.

പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് തിരിമറി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തോടാണ് ബേക്കലിലെ പൊലീസുകാരുടെ പരാതിയും അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 33 പൊലീസ് ഉദ്യോഗസ്ഥരാണ് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയുമായി രംഗത്തെത്തിയത്. 44 പൊലീസ് ഉദ്യോഗസ്ഥരാണ് പോസ്റ്റല്‍ ബാലറ്റിനു വേണ്ടി അപേക്ഷിച്ചത്. എന്നാല്‍ ഇതില്‍ 11 പേര്‍ക്ക് മാത്രമാണ് ബാലറ്റ് ലഭിച്ചത്.

Also Read ബേക്കല്‍ സ്റ്റേഷനിലെ 33 പൊലീസുകാര്‍ക്ക് ബാലറ്റ് ലഭിച്ചില്ല

കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ നിയമസഭ മണ്ഡലങ്ങളിലെ വോട്ടര്‍മാരായ ബേക്കല്‍ സ്‌റ്റേഷനിലെ പൊലീസുകാര്‍ക്കാണ് പോസ്റ്റല്‍ ബാലറ്റ് ലഭിക്കാതിരുന്നത്. അതേസമയം ഇതേ സ്റ്റേഷനിലെ സിഐ ഉള്‍പ്പെടെ കൂത്തുപറമ്പ്, പയ്യന്നൂര്‍, കല്യാശേരി, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളിലെ 11 ഉദ്യോഗസ്ഥര്‍ക്ക് ബാലറ്റ് ലഭിക്കുകയും ചെയ്തും.

പൊലീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ലഭിച്ചില്ലെന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് ജില്ലാ കലക്ടര്‍ ഡി.സജിത് ബാബു വ്യക്തമാക്കി. 33 അപേക്ഷകരില്‍ 25 എണ്ണം യുഡിഎഫ് അനുഭാവികളുടേതും 8 എണ്ണം ഇടതുപക്ഷ അനുഭാവികളുടേതുമാണെന്നാണ് പൊലീസുകാര്‍ പറയുന്നത്.



 
First published: May 12, 2019, 12:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories