• HOME
  • »
  • NEWS
  • »
  • kerala
  • »
  • BOGUS VOTE ELECTION COMMISSION WILL EXAMINE ALL WEB CASING

കള്ളവോട്ട്; കാസര്‍കോട്ടെ മുഴുവന്‍ വെബ് കാസ്റ്റിങ് ദൃശ്യങ്ങളും പരിശോധിക്കും

കാസര്‍കോട് ജില്ലയിലെ 43 പ്രശ്ബനബാധിത ബൂത്തുകളിലാണ് വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയത്. ഇവിടങ്ങളിലെ മുഴുവന്‍ ദൃശ്യങ്ങളും പരിശോധിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശം.

fake vote

fake vote

  • News18
  • Last Updated :
  • Share this:
    കാസര്‍കോട്: കള്ളവോട്ട് പരാതിയില്‍ കാസര്‍കോട് ജില്ലയിലെ മുഴുവന്‍ വെബ് കാസ്റ്റിങ് ദൃശ്യങ്ങളും പരിശോധിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശ പ്രകാരമാണ് പ്രശ്‌നബാധിത ബൂത്തുകളിലെ വെബ് കാസ്റ്റിങ് ദൃശ്യങ്ങളും പരിശോധിക്കുന്നത്.

    കാസര്‍കോട് ജില്ലയിലെ 43 പ്രശ്ബനബാധിത ബൂത്തുകളിലാണ് വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയത്. ഇവിടങ്ങളിലെ മുഴുവന്‍ ദൃശ്യങ്ങളും പരിശോധിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശം.

    ഞായറാഴ്ച നടക്കുന്ന പരിശോധനയില്‍ വെബ് കാസ്റ്റിങ് നടത്തിയവരും ബൂത്ത് ലെവല്‍ ഓഫീസര്‍മാരും എത്തണമെന്നും നിര്‍ദ്ദേശമുണ്ട്. വ്യാപകമായ കള്ളവോട്ട് ആരോപണങ്ങളെ തുടര്‍ന്നാണ് മുഴുവന്‍ ദൃശ്യങ്ങളും പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചത്.നേരത്തെ കള്ളവോട്ട് പരാതികളില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കൂടുതല്‍ പേരെ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് കൂടുതല്‍ പരിശോധനകള്‍.

    Also Read കണ്ണൂരില്‍ 199 പേര്‍ കള്ളവോട്ട് ചെയ്തു; സി.പി.എമ്മിനെതിരെ തെളിവുമായി കോണ്‍ഗ്രസ്

    First published:
    )}