കേരളത്തിൽ എല്ലാ തെരഞ്ഞെടുപ്പിലും കള്ളവോട്ട് നടക്കുന്നുണ്ട്: ടിക്കാറാം മീണ
കേരളത്തിൽ എല്ലാ തെരഞ്ഞെടുപ്പിലും കള്ളവോട്ട് നടക്കുന്നുണ്ട്: ടിക്കാറാം മീണ
കള്ളവോട്ട് രണ്ടുതവണ ആവര്ത്തച്ചാല് മാത്രമേ അത് കള്ളവോട്ട് ആവുകയുള്ളു എന്നു പറയുന്നത് ബാലിശമാണെന്ന് മീണ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ
Last Updated :
Share this:
തിരുവനന്തപുരം: കേരളത്തില്‍ എല്ലാ തെരഞ്ഞെടുപ്പിലും കള്ളവോട്ട് നടക്കുന്നുണ്ടെന്നു സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. എന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ അത് പിടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുവാനാണ് താന്‍ ശ്രമിച്ചതെന്നും മീണ പറഞ്ഞു. കള്ളവോട്ട് രണ്ടുതവണ ആവര്ത്തച്ചാല് മാത്രമേ അത് കള്ളവോട്ട് ആവുകയുള്ളു എന്നു പറയുന്നത് ബാലിശമാണെന്ന് മീണ വ്യക്തമാക്കി.
മോഷ്ടിക്കുന്നയാള്‍ കള്ളന് തന്നെയാണ്. ഒരു തവണ മോഷ്ടിച്ചാലും രണ്ടുതവണ മോഷ്ടിച്ചാലും ആ വ്യക്തിയെ ആ പേരില്‍ തന്നെയാണ് വിളിക്കുന്നതെന്നും ടീക്കാറാം മീണ വ്യക്തമാക്കി.
കള്ളവോട്ട് നടക്കുന്ന സാഹചര്യം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മനസ്സിലാക്കിയിട്ടുണ്ടെന്നും അതു തടയാന്‍ എല്ലാവരും തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.