തിരുവനന്തപുരം: പൊലീസുകാരുടെ തപാല്‍ ബാലറ്റുകള്‍ അസോസിയേഷന് നേതാക്കള്‍ കൈക്കലാക്കി ദുരുപയോഗം ചെയ്തെന്ന ആരോപണത്തില്‍ ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു. പൊലീസ് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ വിഷയത്തില്‍ തീരുമാനം സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണയും വ്യക്തമാക്കി.
സംസ്ഥാനത്തെ അരലക്ഷത്തോളം പൊലീസുകാരുടെ തപാല്‍ വോട്ടുകളില്‍ ഭൂരിഭാഗത്തിന്റെയും ദുരുപയോഗം ചെയ്യപ്പെട്ടതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് ബലം നല്കുന്ന ശബ്ദരേഖയും പുറത്തുവന്നതോടെയാണ് ഇന്റലിജന്‍സ് അന്വേഷണത്തിന് പൊലീസ് മേധാവി ഉത്തരവിടുന്നത്.
Also Read: കാസർകോട്ടെ അന്വേഷണ റിപ്പോർട്ട് ഇന്ന് കേന്ദ്ര തെരത്തെടുപ്പ് കമ്മീഷന് കൈമാറും
തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ തപാല്‍ വോട്ടില്‍ ആരോപണം ഉയര്‍ന്നിരുന്നെങ്കിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡം പാലിച്ചാണ് പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്തതെന്നാണ് പൊലീസ് മേധാവി പറയുന്നത്. എന്നാല്‍ ആരോപണം ശക്തമായതോടെ ഇന്റലിജന്‍സ് മേധാവിയെ അന്വേഷണത്തിനു ചുമതലപ്പെടുത്തുകയായിരുന്നു.
അന്വേഷണ റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് സമര്‍പ്പിക്കുമെന്ന് പൊലീസ് മേധാവി തെരഞ്ഞെടുപ്പ് കമ്മീഷണറെ അറിയിച്ച്ടുണ്ട്. പൊലീസ് ഓഫീസമാരുടെനോഡല് ഓഫീസര്‍മാരില്‍ നിന്നു തന്ന അസോസിയേഷന് നേതാക്കള്‍ ബാലറ്റുകള്‍ കൈക്കലാക്കിയതിനെക്കുറച്ച് ഇതിനോടകം തന്നെ ഇന്റലിജന്‍സ് വിഭാഗം വിവരങ്ങള്‍ ശേഖരിച്ച് കഴിഞ്ഞു. എന്നാല്‍ ആരോപണങ്ങളെല്ലാം അസോസിയേഷന് നേതാക്കള്‍ നിഷേധിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.