തിരുവനന്തപുരം: പൊലീസിനു പിന്നാലെ മറ്റു സര്‍വീസ് സംഘടനകളെയും പ്രതിക്കൂട്ടിലാക്കി താപാല്‍ വോട്ട് ആരോപണം. പല സംഘടനാഭാരവാഹികളും പൊലീസ് അസോസിയേഷനു സമാനമായി പോസ്റ്റല്‍ വോട്ടില്‍ ഇടപെട്ടിട്ടുണ്ടെന്നാണ് ഉയരുന്ന ആരോപണം. വിഷയം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പരിശോധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഓരോ ഓഫീസുകളിലും സ്വാധീനമുള്ള സര്‍വീസ് സംഘടനകളാണ് തപാല്‍ വോട്ടുകള്‍ ശേഖരിക്കാന്‍ മുന്നിട്ടിറങ്ങുന്നത്. ഓരോ യൂണിറ്റുകളിലും ഇതിന് ഭാരവാഹികളെ ചുമതലപ്പെടുത്താറുമുണ്ട്. തപാല്‍ വോട്ടിന് വ്യക്തികളാണ് അപേക്ഷ നല്കുന്നതെങ്കിലും വോട്ടിനുള്ള ഫോറം കൈപ്പറ്റുക സംഘടനാ ഭാരവാഹികളാകും ഇത്തരത്തില്‍ ലഭിക്കുന്ന ഫോറം ഭാരവാഹികള്‍ ഉപയോഗിക്കുന്നതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
Also Read: 'കള്ളവോട്ടാണേല് കാക്കിയും കുടുങ്ങും' പൊലീസുകാരുടെ തപാല്‍ വോട്ട്; ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു
ജീവനക്കാര്‍ വോട്ടുചെയ്തശേശം ബാലറ്റ് ഒട്ടിച്ചാണ് നല്കുന്നതെങ്കിലും അത് പൊളിച്ച് പരിഷോധിച്ചാകും സംഘടനാ ഭാരവാഹികള്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറെ ഏല്‍പ്പിക്കുക. വോട്ട് തങ്ങള്‍ക്ക് അനുകൂമല്ലെങ്കില് അസാധുവാകുന്ന തരത്തില്‍ തിരുത്തല്‍ നടത്തിയാകും ഇത് ഏല്‍പ്പിക്കുന്നതെന്നാണ് ആരോപണങ്ങള്‍.
സംഘടനാ ഭാരവാഹികള്‍ തന്നെ വോട്ട് ചെയ്ത് ഓഫീസര്‍ക്ക് തിരിച്ചേല്‍പ്പിക്കുന്നതായും വിമര്‍ശനങ്ങളുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് ജീവനക്കാരുടെ നേരിട്ടുള്ള പരാതികളൊന്നും കമ്മിഷന് ലഭിച്ചിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ പരാതിയില്‍ മാത്രമാണ് ഈ വിമര്‍ശനമുള്ളത്. ഇതാണ് കമ്മിഷന് അന്വേഷണത്തിന് നിര്‍ദേശം നല്കാന് തടസമാകുന്നത്. തെളിവ് ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.