ജയിൽപുള്ളിയുടെ പേരിലും കള്ളവോട്ട് നടന്നു: ആരോപണം മാവേലിക്കരയിൽ

പൂജപ്പുര ജയിലിലുള്ള തടവുകാരന്റെ പേരിൽ ഇടതുമുന്നണി പ്രവർത്തകൻ കള്ളവോട്ട് ചെയ്തുവെന്നാണ് ആരോപണം

news18
Updated: May 4, 2019, 12:02 PM IST
ജയിൽപുള്ളിയുടെ പേരിലും കള്ളവോട്ട് നടന്നു: ആരോപണം മാവേലിക്കരയിൽ
ന്യൂസ് 18
  • News18
  • Last Updated: May 4, 2019, 12:02 PM IST
  • Share this:
ആലപ്പുഴ: മാവേലിക്കരയിൽ ജയിൽപുള്ളിയുടെ പേരിലും കള്ളവോട്ട് നടന്നതായി ആരോപണം. മാവേലിക്കര മണ്ഡലത്തിലെ 82ാം നമ്പർ ബൂത്തിൽ ആൾമാറാട്ടം നടന്നുവെന്ന പരാതിയുമായി യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. വിദേശത്തുള്ള നിരവധി വോട്ടർമാരുടെ പേരിൽ കള്ളവോട്ടുകൾ ചെയ്‌തുവെന്ന പുതിയ കണക്കുകൾ യുഡിഎഫും എൻഡിഎയും ജില്ലാവരണാധികാരിക്ക് നൽകി.

സതീശനാണ് മാവേലിക്കര മണ്ഡലത്തിലെ 82ാം നമ്പർ ബൂത്തിൽ 33ാം ക്രമനമ്പരിലുള്ള വോട്ടർ. ഇയാൾ അബ്കാരി കേസിൽ പൂജപ്പുര ജയിലിലാണെന്നും സതീശന്റെ വോട്ട് മറ്റൊരാൾ ചെയ്തുവെന്നുമാണ് യുഡിഎഫ് ആരോപണം. തെക്കേക്കര പഞ്ചായത്ത്‌ എൽ ഐ സി കോളനിയിലെ ശരത്താണ് കള്ളവോട്ട് ചെയ്തതെന്നും ഇയാൾ ഇടതുമുന്നണി പ്രവർത്തകനാണെന്നും യുഡിഎഫിന്റെ ചീഫ് ഇലക്ഷൻ ഏജന്റ് ആരോപിച്ചു.

കുറത്തികാട് 77ാം നമ്പര്‍ ബൂത്തിൽ വിദേശത്തുള്ള യുവതിയുടെ പേരിൽ കള്ളവോട്ട് ചെയ്തുവെന്ന പരാതിയിൽ വരണാധികാരിക്ക് മുൻപിൽ യുഡിഎഫ് തെളിവുകൾ ഹാജരാക്കി. സിപിഎം പ്രാദേശിക നേതാവിന്റെ മരുമകളായ വീണയുടെ വോട്ടാണ് എൽ ഡി എഫ് പ്രവർത്തക ചെയ്തതെന്നായിരുന്നു കോൺഗ്രസ് ആരോപണം. വീണയുടെ കുടുംബാംഗത്തെയും ഹിയറിങ്ങിനു വിളിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൂടി നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്ന് കളക്ടർ വ്യക്തമാക്കി.

First published: May 4, 2019, 12:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading