തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റില്‍ ക്രമക്കേട് നടന്നത് സ്ഥിരീകരിച്ച് ഇന്റലിജന്‍സ് റിപ്പോർട്ട്. ബാലറ്റ് തിരിമറിയിൽ പൊലീസ് അസോസിയേഷന് നേതാക്കള്‍ ഇടപെടല്‍ നടത്തിയെന്നു സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും നിര്‍ദ്ദേശമുണ്ട്. ഞായറാഴ്ച ഇന്റലിജന്‍സ് മേധാവി വിനോദ് കുമാറാണ് നാല് പേജുള്ള റിപ്പോര്‍ട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് കൈമാറിയത്.
പൊലീസുകാരുടെ ബാലറ്റുകള്‍ ഇടത് അസോസിയേഷന് നേതാക്കള്‍ ശേഖരിച്ച് തിരിമറി നടത്തിയെന്നായിരുന്നു ആരോപണം. ബാലറ്റ് തിരിമറി സംബന്ധിച്ച് പുറത്തുവന്ന ശബ്ദരേഖയില്‍ പരാമര്‍ശമുള്ളവരെക്കുറിച്ച് അന്വേഷണം വേണമെന്നും ഇന്റലിജൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.പൊലീസുകാരുടെ ബാലറ്റുകൾ കൂട്ടത്തോടെ ശേഖരിക്കാന്‍ ചിലര്‍ ശ്രമിച്ചു. ഇക്കാര്യത്തില്‍ പൊലീസ് അസോസിയേഷൻ നേതാക്കളുടെ ഇടപെടലുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനും ശിപാര്‍ശ ചെയ്തിട്ടുണ്ട്.
അതേസമയം ബാലറ്റ് തിരിമറിക്ക് നേതൃത്വം നല്കിയ അസോസിയേഷന് നേതാക്കൾക്കെതിരെ നടപടിക്ക് നിര്‍ദേശമില്ല. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും തുടര്‍ നടപടി എടുക്കേണ്ടത് സംസ്ഥാന പൊലീസ് മേധാവിയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.