മലപ്പുറം: സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടാണ് കള്ളവോട്ടെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കള്ളവോട്ട് നടന്ന ഇടങ്ങളിൽ റീപോളിംഗ് ആവശ്യപ്പെടണോയെന്ന് UDF നേതൃത്വം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കള്ളവോട്ട് ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടി എടുക്കുന്നുണ്ടോയെന്ന് നോക്കുമെന്നും ഇല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ കള്ളവോട്ട് നടന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോ കോൺഗ്രസ് പുറത്തു വിട്ടിരുന്നു. കള്ളവോട്ട് നടന്നതായ ആരോപണം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയും സ്ഥിരീകരിച്ചിരുന്നു. പിലാത്തറ ബൂത്തിലാണ് കള്ളവോട്ട് നടന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 Loksabha Election, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Bogus vote, Bogus vote in kannur, Cpm, Kerala Loksabha Election 2019, Loksabha battle, Loksabha eclection 2019, Loksabha election, Loksabha election 2019, Loksabha poll 2019, P k kunjalikkutti, കള്ളവോട്ട്, പി.കെ കുഞ്ഞാലിക്കുട്ടി, ലോക്സഭ തെരഞ്ഞെടുപ്പ്, ലോക്സഭ തെരഞ്ഞെടുപ്പ് 2019, സിപിഎം കണ്ണൂർ