നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Bogus vote controversy Live: കാസർകോട്ടെ അന്വേഷണ റിപ്പോർട്ട് ഇന്ന് കേന്ദ്ര തെരത്തെടുപ്പ് കമ്മീഷന് കൈമാറും

    കള്ള വോട്ട് ചെയ്ത ജനപ്രതിനിധി രാജിവെക്കണമെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാട്.

  • News18
  • | May 03, 2019, 07:08 IST
    facebookTwitterLinkedin
    LAST UPDATED 2 YEARS AGO

    AUTO-REFRESH

    HIGHLIGHTS

    11:1 (IST)

    പിന്നാലെ യുഡിഎഫിനെതിരെ കള്ളവോട്ട് ആരോപണവുമായി സിപിഎമ്മും  രംഗത്തെത്തി.

    10:59 (IST)

    കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എ.യു.പി സ്‌കൂളില്‍ കള്ളവോട്ട് നടന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെയാണ് കള്ളവോട്ട് വിവാദം ഉയരുന്നത്

    10:58 (IST)

    പാമ്പുരുത്തിയിലും ധർമ്മടത്തും കള്ളവോട്ട് ചെയ്തവരിൽ ഒമ്പത് മുസ്ലീം ലീഗ് പ്രവർത്തകരും ഒരു സിപിഎം പ്രവർത്തനും ഉണ്ടെന്നാണ് കമ്മീഷൻ കണ്ടെത്തൽ

    10:55 (IST)

    ഈ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക് ജില്ലാ കളക്ടറോട് ശുപാര്‍ശ ചെയ്തതായും അദ്ദേഹം മീണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു

    10:54 (IST)

    കള്ളവോട്ട് തടയാന്‍ ഇടപെടാതിരുന്ന പ്രിസൈഡിങ് ഓഫീസര്‍ക്കും ഫസ്റ്റ് പോളിങ് ഓഫീസര്‍ക്കും മൈക്രോ ഒബ്‌സര്‍വര്‍ക്കും എതിരെ 134-ാം വകുപ്പ് പ്രകാരം നടപടിയെടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചിരുന്നു

    10:53 (IST)

     കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ സെക്ഷന്‍ 171 സി,ഡി,എഫ് എന്നിവ പ്രകാരം ക്രിമിനല്‍ കേസിന് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും മീണ പറഞ്ഞിരുന്നു 

    10:52 (IST)

    ഈ ഒമ്പതുപേര്‍ ചേർന്ന് 12 കള്ളവോട്ടുകൾ ചെയ്തുവെന്നായിരുന്നു സ്ഥിതീകരണം

    10:52 (IST)

    ജില്ലയിലെ പാമ്പുരുത്തിയില്‍ ഒമ്പതുപേര്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയെന്ന് കാര്യം മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ കഴിഞ്ഞ ദിവസം സ്ഥിതീകരിച്ചിരിന്നു

    10:51 (IST)

    കണ്ണൂർ ജില്ലയിൽ നടന്ന കള്ളവോട്ടിൽ ഒരാൾക്കെതിരെ കേസ്. 

    12:32 (IST)

    അതിർത്തി ഗ്രാമങ്ങളിലെ തമിഴ്നാട്ടുകാർക്ക് ഇടുക്കിയിലും വോട്ടു ചെയ്യാൻ സിപിഎം സൗകര്യം ചെയ്തുകൊടുത്തുവെന്നാണ് ആരോപണം.. 

    തൃക്കരിപ്പൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ കള്ളവോട്ട് ചെയ്‌തെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കള്ളവോട്ട് ചെയ്ത കെ. ശ്യാംകുമാറിനെതിരെ കേസെടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി. പിലാത്തറയിലെ കള്ളവോട്ട് സംഭവത്തില്‍ സിപിഎം വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തതിനു പിന്നാലെയാണ് തൃക്കരിപ്പൂരിലും കള്ളവോട്ട് നടന്നതായുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

    അതേസമയം കളളവോട്ട് ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
    ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കണം. കള്ളവോട്ട് നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെ എന്ന ആരോപണം ശരിവയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ മൗനം. ആരോപണങ്ങളില്‍ അന്വേഷണം നടത്തി സിപിഎം തങ്ങളുടെ കൈകള്‍ ശുദ്ധമാണെന്ന് തെളിയിക്കട്ടെ എന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡല്‍ഹിയില്‍ പറഞ്ഞു

     
    )}