കള്ളവോട്ട് വിവാദം: കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് റിപ്പോർട്ട് നൽകിയേക്കും

തെരഞ്ഞെടുപ്പ് ഓഫീസർ നിഷ്പക്ഷൻ അല്ലെന്നാണ് പ്രധാന ആരോപണം.

news18
Updated: May 1, 2019, 7:00 AM IST
കള്ളവോട്ട് വിവാദം: കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് റിപ്പോർട്ട് നൽകിയേക്കും
LEAGUE BOGUS VOTE
  • News18
  • Last Updated: May 1, 2019, 7:00 AM IST
  • Share this:
തിരുവനന്തപുരം : കള്ളവോട്ട് വിവാദത്തിൽ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകിയേക്കും. ലീഗിനെതിരായ കള്ളവോട്ട് ആരോപണത്തിൽ കണ്ണൂർ, കാസര്‍കോട് ജില്ലാ കളക്ടര്‍മാരും ഇന്ന് റിപ്പോര്‍ട്ട് നൽകുമെന്നാണ് സൂചന.

അതേസമയം കള്ളവോട്ട് ആരോപണത്തിൽ പ്രതിക്കൂട്ടിലായ സിപിഎം, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയെ ശത്രുപക്ഷത്ത് നിർത്തിയാണ് പ്രതിരോധം തീർക്കുന്നത്. തെരഞ്ഞെടുപ്പ് ഓഫീസർ നിഷ്പക്ഷൻ അല്ലെന്നാണ് പ്രധാന ആരോപണം. വാർത്താ സമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾ പിന്നീട് പാർട്ടി യോഗങ്ങളിലും സിപിഎം സംസ്ഥാന സെക്രട്ടറി ആവർത്തിച്ചു.

Also Read-തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗൂഡാലോചന ആരോപിച്ച് വാരണാസിയിലെ സ്ഥാനാർഥി തേജ് ബഹദൂർ യാദവ്

മുസ്ലിംലീഗിന് എതിരെയുള്ള കള്ളവോട്ട് ആരോപണത്തിലും നടപടി ഉറപ്പാക്കാൻ ആണ് മീണയ്ക്ക് എതിരെ സിപിഎം നിലപാട് കടുപ്പിക്കുന്നത് എന്നാണ് സൂചന.കാസർഗോഡ് കള്ളവോട്ട് ചെയ്ത മുസ്ലിം ലീഗിനെതിരെയും കടുത്ത നടപടി ഉറപ്പിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. കല്യാശ്ശേരി യുപിഎസിൽ സിപിഎം പ്രവർത്തകർ കള്ളവോട്ട് ചെയ്തതിനു സമാനമാണ് ലീഗിന്റേതുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അങ്ങനെയെങ്കിൽ മുസ്ലിം ലീഗ്പ്രവർത്തകർക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും.

സംസ്ഥാനത്തെ കൂടുതൽ ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയും തുടരുകയാണ്.

First published: May 1, 2019, 6:58 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading