• HOME
  • »
  • NEWS
  • »
  • kerala
  • »
  • BOGUS VOTE POLICE FILE CASE AGAINST MUSLIM LEAGUE MEMBERS IN

കള്ളവോട്ട് പരാതി: ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തു

ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

LEAGUE BOGUS VOTE

LEAGUE BOGUS VOTE

  • News18
  • Last Updated :
  • Share this:
    കണ്ണൂർ: കള്ളവോട്ട് ചെയ്‌തെന്ന പരാതിയില്‍ കണ്ണൂര്‍ പുതിയങ്ങാടിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. മുഹമ്മദ് ഫായിസ്, അബ്ദുള്‍ സമദ്, കെ എം മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് കേസ്. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

    പുതിയങ്ങാടി ജമാഅത്ത് യുപി സ്കൂളിലെ 69, 70 ബൂത്തുകളിലാണ് ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തതായി പരാതി ഉയർന്നത്. കളക്ടർ നടത്തിയ അന്വേഷണത്തിൽ ഇപ്പോൾ വിദേശത്തുള്ള അബ്ദുൽ സമദും മുഹമ്മദ് ഫായിസും കെ എം മുഹമ്മദും കള്ളവോട്ട് ചെയ്തെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കള്ളവോട്ട് ചെയ്തവര്‍ തങ്ങളുടെ പ്രവർത്തകർ ആണെങ്കിൽ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്നാണ് ലീഗ് നിലപാട്. വിദേശത്തുള്ള ഫായിസ് പാർട്ടി പ്രവര്‍ത്തകനല്ലെന്നും ലീഗ് പറയുന്നു.
    First published:
    )}