നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കണ്ണൂർ ഏഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമിക്ക് നേരെ ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലീസ്

  കണ്ണൂർ ഏഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമിക്ക് നേരെ ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലീസ്

  ഭീഷണിയെത്തുടർന്ന് നാവിക അക്കാദമിയുടെ പരിസരപ്രദേശങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കി

  Ezhimala naval academy

  Ezhimala naval academy

  • Last Updated :
  • Share this:
  കണ്ണൂർ ഏഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമിക്ക് നേരെ ബോംബ് ഭീഷണി. കഴിഞ്ഞ ദിവസമാണ് അജ്ഞാത സന്ദേശം ലഭിച്ചത്. ഭീഷണിയെത്തുടർന്ന് നാവിക അക്കാദമിയുടെ പരിസരപ്രദേശങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കി

  പ്രതിരോധ വിഭാഗവുമായി ബന്ധപ്പെട്ട് കേസായതിനാൽ പോലീസിന് ബോംബ് ഭീഷണി അന്വേഷിക്കാൻ പ്രത്യേക നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. കോടതിയുടെ അനുമതിയോടെ കൂടി കേസ് അന്വേഷിക്കാൻ ആണ് പോലീസ് ശ്രമിക്കുന്നത്. പ്രത്യേക അനുമതിക്കായി പോലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു.

  Also Read ട്രെയിൻ അപകടത്തിൽ കാലുകൾ നഷ്ടമായി; വിദഗ്ധ ചികിത്സക്കായി റോക്കി ഇന്ത്യയിൽ നിന്നും ലണ്ടനിലേക്ക്

  നാവിക ഇന്ത്യൻ നാവിക അക്കാദമിയിൽ ബോംബ് വെക്കുമെന്ന് സന്ദേശം ഫോൺ വഴിയാണ് എത്തിയത്. സംഭവം മിലിറ്ററി ഇന്റലിജൻസും പരിശോധിക്കുന്നുണ്ട്. അക്കാദമി അധികൃതർ പയ്യന്നൂർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ വിഷയം പരിശോധിച്ചു. തുടർന്നാണ് അന്വേഷണ അനുമതിക്കായി കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

  ബോംബ് ഭീഷണിയെ തുടർന്ന് ഇന്ത്യൻ നാവിക അക്കാദമിക്ക് അകത്തും സുരക്ഷാ വർധിപ്പിച്ചിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമാണ് ഏഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമി. വിദേശരാജ്യങ്ങളിൽ നിന്നും ഉൾപ്പെടെയുള്ള ഉള്ള സൈനിക ഉദ്യോഗസ്ഥർ ഇവിടെ പരിശീലനം നടത്തുന്നുണ്ട്.
  Published by:user_49
  First published:
  )}