നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പേരാമ്പ്രയിൽ വീണ്ടും സംഘർഷം; ബിജെപി പ്രവർത്തകരുടെ വീടിനുനേരെ ബോംബേറ്

  പേരാമ്പ്രയിൽ വീണ്ടും സംഘർഷം; ബിജെപി പ്രവർത്തകരുടെ വീടിനുനേരെ ബോംബേറ്

  ബിജെപി പ്രവർത്തകരുടെ വീടിനുനേരെ ബോംബേറ് ഉണ്ടായ സംഭവത്തിൽ പെരുവണ്ണാമൂഴി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

  ബിജെപി

  ബിജെപി

  • News18
  • Last Updated :
  • Share this:
   കോഴിക്കോട്: പേരാമ്പ്ര പന്തിരിക്കരയിൽ വീണ്ടും വീടുകൾക്ക് നേരെ ബോംബേറ് ബിജെപി പ്രവർത്തകരായ കുന്നുമ്മൽ നാരായണൻ, കവുങ്ങുള്ള ചാലിൽ വിജേഷ് എന്നിവരുടെ വീടുകൾക്ക് നേരെയാണ് ബോംബേറ്. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന് പൊലീസ് ആരോപിച്ചു. ബിജെപി പ്രവർത്തകരുടെ വീടിനുനേരെ ബോംബേറ് ഉണ്ടായ സംഭവത്തിൽ പെരുവണ്ണാമൂഴി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വീടാക്രമങ്ങളുടെ തുടർച്ചയായാണ് ഈ സംഭവവും.

   അക്രമത്തിൽ പരിക്കേറ്റ‌് ചികിത്സയിൽ കഴിയുന്ന ചങ്ങരോത്ത് പഞ്ചായത്ത് അംഗവും സിപിഎം നേതാവുമായ ജയേഷിന്‍റെ വീട് കഴിഞ്ഞ ദിവസം അക്രമിക്കപ്പെട്ടിരുന്നു. സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചിരുന്നു. ചൊവ്വാഴ് രാത്രി പന്ത്രണ്ടോടെയാണ് ഉഗ്രസ‌്ഫോടനശേഷിയുള്ള നാടൻ ബോംബ് ജയേഷിന്‍റെ വീടിന് നേരെ എറിഞ്ഞത്. സ‌്ഫോടനത്തിൽ വീടിന്റെ മുൻവശത്തെ വാതിലും ജനലും തറയുടെ ടൈലുകളും തകർന്നു. സംഭവത്തിൽ പ്രതിഷേധിച്ച് പന്തിരിക്കരയിൽ എൽഡിഎഫ് ഹർത്താൽ ആചരിച്ചിരുന്നു.

   നിപയുടെ പേരില്‍ മഖ്ബറ: പൊളിച്ചു നീക്കാന്‍ നോട്ടീസ് നൽകി പഞ്ചായത്ത്

   ജനുവരി രണ്ടിന് ശബരിമല വിഷയത്തിൽ നടത്തിയ ഹർത്താലിനിടെ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ വ്യാപക ഏറ്റുമുട്ടലുണ്ടായി. ഇരു പാർട്ടികളിലുംപെട്ട നേതാക്കളുടെ വീടിനുനേരെ ആക്രമണമുണ്ടായിരുന്നു.
   First published: