ഭൂദാനം ഉരുള്‍പൊട്ടല്‍: മൂന്നു മൃതദേഹങ്ങൾ കണ്ടെത്തി; മണ്ണനടിയിലായത് 18 വീടുകള്‍

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ രണ്ടു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 37 ആയി. ഇന്ന് മാത്രം 27 പേര്‍ മരിച്ചു.

news18
Updated: August 9, 2019, 5:32 PM IST
ഭൂദാനം ഉരുള്‍പൊട്ടല്‍: മൂന്നു മൃതദേഹങ്ങൾ കണ്ടെത്തി; മണ്ണനടിയിലായത് 18 വീടുകള്‍
ഭൂദാനത്ത് ഉരുൾപൊട്ടലുണ്ടായ സ്ഥലം.
  • News18
  • Last Updated: August 9, 2019, 5:32 PM IST
  • Share this:
നിലമ്പൂര്‍: ഭൂദാനത്തുണ്ടായ ഉരുള്‍ പൊട്ടലില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മണ്ണിടിച്ചിലില്‍ 18 വീടുകള്‍ മണ്ണിനടിയിലായെന്നാണ് വിവരം. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ദേശീയ ദുരന്ത നിവാരണ സേനയും ഭൂദാനത്തേക്ക് തിരിച്ചു. ഇതിനിടെ മലപ്പുറം കോട്ടക്കുന്നില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് പിഞ്ചു കുഞ്ഞടക്കം മൂന്ന് പേരെ കാണാതായി.

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ രണ്ടു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 37 ആയി. ഇന്ന് മാത്രം 27 പേര്‍ മരിച്ചു. വയനാട്ടിലെ മേപ്പടിയില്‍ ഉരുള്‍ പൊട്ടലില്‍ കാണാതായ ഏഴു പേരുടെ മൃതദേഹം കിട്ടി. മലപ്പുറം എടവണ്ണ ഒതായിയില്‍ വീട് തകര്‍ന്ന് നാലു പേര്‍ മരിച്ചു. വടകര വിലങ്ങാട് മലയോരത്ത് ഉരുള്‍പൊട്ടലില്‍ നാല് പേര്‍ മരിച്ചു.

തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് വൈദ്യുതി ടവറിന്റെ അറ്റകുറ്റപണിക്കായി പോകവേ തോണി മറിഞ്ഞ് കെ.എസ്.ഇ.ബി അസി. എന്‍ജിനീയര്‍ മുങ്ങിമരിച്ചു. റണ്‍വെയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചിട്ടു.

മരം വീണും വെള്ളം കയറിയും സംസ്ഥാനത്തെ റെയില്‍ ഗതാഗതം നിശ്ചലമായി. ദേശീയ ദുരന്ത നിവാരണ സേനയുടെ കൂടുതല്‍ സംഘം കേരളത്തില്‍ എത്തി. മഴ തുടരുമെന്നും ഓഗസ്റ്റ് പതിനഞ്ചിനു വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ദുരന്തനിവാരണ അതോറിറ്റില്‍ നേരിട്ടെത്തിയ മുഖ്യമന്ത്രി നേതൃത്വത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ശക്തമായ മഴ തുടര്‍ന്നാല്‍ ബാണാസുര സാഗര്‍ ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതിമന്ത്രി എം.എം മണി. നാളെ ഏഴ് ജില്ലകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഏഴായിരത്തിലധികം കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.

Also Read ദുരന്തം നേരിടാന്‍ സാധ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്: മുഖ്യമന്ത്രി

First published: August 9, 2019, 5:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading