• HOME
 • »
 • NEWS
 • »
 • kerala
 • »
 • Drowned | സുഹൃത്തിനൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 11കാരൻ ഒഴുക്കില്‍പ്പെട്ട് മരിച്ചു

Drowned | സുഹൃത്തിനൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 11കാരൻ ഒഴുക്കില്‍പ്പെട്ട് മരിച്ചു

ശനിയാഴ്ച ഉച്ചയോടെ സുഹൃത്തിനൊപ്പം പൂനൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു

 • Share this:
  കോഴിക്കോട്: പൂനൂർ പുഴയിൽ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ ഒഴുക്കിൽപെട്ട് 11കാരൻ മരിച്ചു. പൂനൂർ ഉമ്മിണികുന്ന് കാക്കാട്ടുമ്മൽ ജലീലിന്റെ മകൻ റയാൻ മുഹമ്മദ് (11) ആണ് മരിച്ചത്. പൂനൂർ ഗാഥാ പബ്ലിക് സ്കൂളിന് സമീപം തട്ടഞ്ചേരിയിൽ ആണ് സംഭവം. ശനിയാഴ്ച ഉച്ചയോടെ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി കുട്ടിയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

  കൂട്ടുകാരോടൊപ്പം ആറ്റില്‍ നീന്താനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു


  മാന്നാര്‍: കുട്ടമ്പേരൂര്‍ ആറ്റില്‍ കൂട്ടുകാരോടൊപ്പം നീന്താനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കുട്ടമ്പേരൂര്‍ സൂര്യാലയത്തില്‍ കാര്‍ത്തികേയന്റെ മകന്‍ കെ. സൂരജാണു(15) മുങ്ങി മരിച്ചത്. കുട്ടമ്പേരൂര്‍ എസ്.കെ.വി. ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം.

  വെള്ളിയാഴ്ച രാവിലെ ഏഴര മുതല്‍ സ്‌കൂളില്‍ നടന്ന സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളുടെ കായിക ക്ഷമതാ പരീക്ഷയില്‍ പങ്കെടുത്തശേഷം കുട്ടി പന്ത്രണ്ടരയോടെ സ്‌കൂളില്‍നിന്നു പോകുകയായിരുന്നു. തുടര്‍ന്ന് മൂന്നു കൂട്ടുകാരോടൊപ്പം എണ്ണയ്ക്കാട് മണ്ണുംമുക്കത്തെ കടവിനുസമീപം കുട്ടമ്പേരൂര്‍ ആറ്റില്‍ നീന്താനിറങ്ങി.

  Also Read- മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട ; കാറിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയത് 1 കോടി രൂപയുടെ കുഴല്‍പ്പണം

  എന്നാല്‍, സൂരജ് വെള്ളത്തിലെ ചളിയില്‍ താഴ്ന്നു. കൂടെയുണ്ടായിരുന്ന കൂട്ടുകാരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുട്ടിയെ പരുമലയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അച്ഛന്‍ കാര്‍ത്തികേയന്‍ കേബിള്‍ ടി.വി. ടെക്‌നീഷ്യനാണ്. അമ്മ; ഇരമത്തൂര്‍ കൊറാത്തുവിള കിഴക്കേതില്‍ സുനിത. സഹോദരി: സൂര്യ.

  തിരുവനന്തപുരത്ത് മുൻ വാർഡ് കൗണ്‍സിലറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; കൊലപാതകമെന്ന് സംശയം


  തിരുവനന്തപുരം: മുൻ വാർഡ് കൗണ്‍സിലറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പേരൂര്‍ക്കട വഴയില സ്വദേശി അജയകുമാറിന്റെ (66) മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തിന് മുകളില്‍ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പൂര്‍ണമായിട്ടും കത്തിക്കരിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

  മണ്ണാമൂല മുന്‍ വാര്‍ഡ് കൗണ്‍സിലറായിരുന്നു അജയകുമാര്‍. മടത്തുവിളാകം, മണികണ്‌ഠേശ്വരം വാര്‍ഡുകളില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചിട്ടുണ്ട്.  ശ്രീകാര്യത്ത് മകളുടെ വീട്ടിലായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ഒരാഴ്‌ചയ‌ായി കാണാനില്ലായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെ പ്രദേശവാസികളാണ് പുഴുവരിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. പറമ്പ് വൃത്തിയാക്കാന്‍ എത്തിയ ആള്‍ രൂക്ഷ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

  മൃതദേഹത്തിന് അടുത്തായി തെങ്ങിന്റെ ഓല കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മൃതദേഹം കണ്ടെത്തിയ പറമ്പിലോ സമീപത്തോ തെങ്ങുകൾ ഇല്ലായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും പ്രദേശവാസികൾ ആരോപിച്ചിട്ടുണ്ട്. അജയകുമാറുമായി അടുപ്പമുള്ളവരുടെ മൊഴി ഉടൻ പൊലീസ് രേഖപ്പെടുത്തും.
  Published by:Arun krishna
  First published: