നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോഴിക്കോട് മടപ്പള്ളി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇനി ആണ്‍കുട്ടികളും; ശുപാര്‍ശ അംഗീകരിച്ച് മന്ത്രി ശിവന്‍ കുട്ടി

  കോഴിക്കോട് മടപ്പള്ളി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇനി ആണ്‍കുട്ടികളും; ശുപാര്‍ശ അംഗീകരിച്ച് മന്ത്രി ശിവന്‍ കുട്ടി

  ലിംഗനീതിയും ലിംഗസമത്വവും ലിംഗാവബോധവും സംബന്ധിച്ചുള്ള പുരോഗമനപരമായ മുന്നേറ്റത്തിന്റെ മറ്റൊരു ചുവടുവെപ്പാണ് ഇതെന്ന് മന്ത്രി പറഞ്ഞു

  • Share this:
   തിരുവനന്തപുരം: ജില്ലയിലെ മടപ്പള്ളി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍(Girls Higher Secondary School)  ഇനി ആണ്‍കുട്ടികള്‍ക്കും പ്രവേശനം(Admission) നേടാം. ഇതുസംബന്ധിച്ച ശുപാര്‍ശ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചതായി മന്ത്രി ശിവന്‍ കുട്ടി പറഞ്ഞു.

   1920 ല്‍ സ്ഥാപിതമായ മടപ്പള്ളി ഗവണ്‍മെന്റ് ഫിഷറീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണക്കൂടുതല്‍ കാരണം മടപ്പള്ളി ഗവണ്‍മെന്റ് ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഫോര്‍ ബോയ്‌സ്, ഗവണ്‍മെന്റ് ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സ് എന്നിങ്ങനെ രണ്ടായി വിഭജിച്ചു.

   പിന്നീട് ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഫോര്‍ ബോയ്‌സ് ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആയി മാറി. ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സ് മടപ്പള്ളി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആയി മാറുകയും ചെയ്തു.

   ഈ സ്‌കൂളില്‍ ആണ് ഇപ്പോള്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കുന്നത്. പി ടി എയും അധ്യാപകരും ഒഞ്ചിയം പഞ്ചായത്തും പിന്തുണച്ചതോടെയാണ് ഈ തീരുമാനം മന്ത്രിതലത്തില്‍ എത്തുന്നത്.

   ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം സ്‌കൂളുകള്‍ വേണോ എന്ന ചര്‍ച്ച സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന ഘട്ടത്തിലാണ് ഗേള്‍സ് ഒണ്‍ലി സ്‌കൂളിനെ മിക്‌സ്ഡ് സ്‌കൂള്‍ ആക്കുന്നത്.

   സമൂഹത്തിന്റെ പുരോഗമനപരമായ മുന്നേറ്റങ്ങളെ പിന്തുണക്കേണ്ടത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കടമയാണ് . ലിംഗനീതിയും ലിംഗസമത്വവും ലിംഗാവബോധവും സംബന്ധിച്ചുള്ള പുരോഗമനപരമായ മുന്നേറ്റത്തിന്റെ മറ്റൊരു ചുവടുവെപ്പാണ് ഇതെന്ന്  വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നതായും മന്ത്രി പറഞ്ഞു.

   Vaccine| വാക്സിനെടുക്കാത്ത അധ്യാപകരുടെ പട്ടിക ഇന്ന് പുറത്തുവിടും; ഇവർ ആരെന്ന് സമൂഹം അറിയണമെന്ന് മന്ത്രി വി ശിവൻകുട്ടി

   സംസ്ഥാനത്ത് ഇതുവരെ വാക്സിനെടുക്കാത്ത (Covid 19 vaccine) അധ്യാപകരുടെ പട്ടിക ഇന്ന് പുറത്തുവിടുമെന്ന് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി (V. Sivankutty). ഇവർ ആരെന്ന് സമൂഹം അറിയണം. വാക്സിൻ സ്വീകരിക്കാത്ത അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

   സ്കൂളുകളിൽ ക്ലാസുകൾ തുടങ്ങിയെങ്കിലും വാക്സിനെടുക്കാത്ത അയ്യായിരത്തോളം അധ്യാപകരുണ്ടെന്നാണ് കണക്ക്. ഇവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. അധ്യാപകര്‍ മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകേണ്ടിവരും.

   വാക്സിനെടുക്കാത്ത അധ്യാപകരും അനധ്യാപകരും സ്‌കൂളില്‍ സ്‌കൂളിലെത്തേണ്ടെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്‌. സ്‌കൂളുള്‍ തുറന്ന ഒരു മാസം ആകുമ്പോഴും വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ എണ്ണത്തില്‍ കാര്യമായ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.

   Also Read-Omicron | ഒമിക്രോണ്‍ വ്യാപനം; കേരളത്തില്‍ വാക്‌സിന്‍ എടുക്കുന്നവരുടെ എണ്ണം കൂടിയതായി സംസ്ഥാന സര്‍ക്കാര്‍

   വാക്സിൻ എടുക്കാത്തവർ സ്കൂളിൽ എത്തേണ്ടതില്ല എന്ന നിർദ്ദേശം ദുരുപയോഗം ചെയ്യുന്നുണ്ടൊ എന്നും അക്ഷേപം ഉണ്ട്. വാക്സിൻ എടുക്കാത്ത അധ്യാപകരിൽ ഭൂരിഭാഗവും മതിയായ കാരണമില്ലാതെയാണ് മാറി നിൽക്കുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തൽ. വാക്സിൻ എടുക്കാത്തതിന് മതപരമായ കാരണം പറയുന്നവർക്ക് ഇളവ് നൽകില്ല.

   Also Read- Kodiyeri Balakrishnan| സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തിരിച്ചെത്തി
   Published by:Jayashankar AV
   First published: