• HOME
  • »
  • NEWS
  • »
  • kerala
  • »
  • ബ്രഹ്മപുരം തീപിടിത്തം;ആരോഗ്യ സർവേ ആരംഭിച്ചു; പുക ശ്വസിച്ച് മരിച്ചെന്ന വാർത്തയിൽ ഡെത്ത് ഓഡിറ്റ് നടത്തും

ബ്രഹ്മപുരം തീപിടിത്തം;ആരോഗ്യ സർവേ ആരംഭിച്ചു; പുക ശ്വസിച്ച് മരിച്ചെന്ന വാർത്തയിൽ ഡെത്ത് ഓഡിറ്റ് നടത്തും

ഇതുവരെ 1576 പേരുടെ വിവരങ്ങൾ ശേഖരിച്ചു. ഇന്നലെ വരെ 1249 പേർ ചികിത്സ തേടി

  • Share this:

    തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തിൽ ആരോഗ്യ സർവേ ആരംഭിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഡിജിറ്റലായാണ് ഡാറ്റ ശേഖരിച്ചത്. ഇതുവരെ 1576 പേരുടെ വിവരങ്ങൾ ശേഖരിച്ചു. ഇന്നലെ വരെ 1249 പേർ ചികിത്സ തേടി. മൊബൈൽ ക്ലിനിക്കുകളിലായി 178 പേർ ചികിത്സ തേടി.

    Also Read- ബ്രഹ്മപുരത്തെ തീ അണഞ്ഞതിൽ പ്രതിപക്ഷത്തിന് വിഷമം ഉള്ളതു പോലെ: മന്ത്രി പി രാജീവ്

    കഴിഞ്ഞ ദിവസം പുക ശ്വസിച്ച് ഒരാൾ മരിച്ചെന്ന വാർത്തയിൽ ഡെത്ത് ഓഡിറ്റ് നടത്താൻ നിർദേശിച്ചതായും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എറണാകുളം വാഴക്കാലയിൽ പട്ടത്താനത്ത് വീട്ടില്‍ ലോറന്‍സ് ജോസഫ് (70) ആണ് മരിച്ചത്. പുക ശ്വസിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതതെന്ന് ആരോപണം ഉയർന്നിരുന്നു.
    Also Read- ‘നമുക്കൊരു ആരോഗ്യമന്ത്രിയുണ്ട്, ബെസ്റ്റ് മന്ത്രി; മൂന്നാം ദിവസം പറഞ്ഞു ആരോഗ്യപ്രശ്നം ഇല്ലെന്ന്’; വി.ഡി. സതീശൻ

    അതേസമയം, ബ്രഹ്മപുരം വിഷയത്തിൽ പ്രതിപക്ഷ നേതാവ് അവാസ്തവമായ കാര്യങ്ങൾ പറയുന്നതായി മന്ത്രി വീണാ ജോർജ് പ്രതികരിച്ചു. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് താൻ പറഞ്ഞതായാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. എന്നാൽ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഈ മാസം അഞ്ചാം തീയതി നടത്തിയ വാർത്താ സമ്മേളനവും വീണാ ജോർജ് വീണ്ടും പ്രദർശിപ്പിച്ചു.

    Published by:Naseeba TC
    First published: