നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ്: പുക നിയന്ത്രിക്കാൻ ശ്രമം തുടരുന്നു

  ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ്: പുക നിയന്ത്രിക്കാൻ ശ്രമം തുടരുന്നു

  വൈറ്റില, ഇരുമ്പനം, കാക്കനാട് എന്നിവിടങ്ങളിലെ പുക നിയന്ത്രണ വിധേയമായി

  brahmapuram

  brahmapuram

  • Share this:
   കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക പൂര്‍ണമായും നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം ഇനിയും വിജയിച്ചില്ല. വൈകുന്നേരത്തോടെ സ്ഥിതി നിയന്ത്രണവിധേയമാകുമെന്നാണ് ജില്ലാ ഭരണകൂടം നല്‍കുന്ന ഉറപ്പ്. വൈറ്റില, ഇരുമ്പനം, കാക്കനാട് എന്നിവിടങ്ങളിലെ പുക നിയന്ത്രണ വിധേയമായി.

   ഇന്ന് അതിരാവിലെ അഗ്‌നിരക്ഷാസേന നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് നാല് ഏക്കറോളം സ്ഥലത്തെ തീ നിയന്ത്രിക്കാന്‍ കഴിഞ്ഞത്. 10 മീറ്റര്‍ ഉയരം വരുന്ന പ്ലാസ്റ്റിക് മലയുടെ നാലു ഭാഗത്താണ് തീപിടിച്ചത്. ഇതില്‍ നാലു ഏക്കറോളം സ്ഥലത്തു പുക നിയന്ത്രിക്കാന്‍ കഴിഞ്ഞു. തീ പൂര്‍ണമായും കെടുത്തി. വൈകുന്നേരത്തോടെ കൂടി പുക നിയന്ത്രണവിധേയമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

   Also read: ബല്‍റാമിനെ മുതിര്‍ന്ന നേതാക്കള്‍ കയറൂരി വിട്ടിരിക്കുകയാണോ? എം.ബി രാജേഷ്

   സമീപത്തെ പുഴയില്‍നിന്ന് പമ്പ് ചെയ്യുന്നത് ഉള്‍പ്പെടെ ഒരുലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിച്ചാണ് പുക നിയന്ത്രണ വിധേയമാകുന്നത്. വീണ്ടും പുക ഉയരുന്ന സ്ഥലങ്ങളില്‍ മണ്ണിട്ട് നികത്തും. തൃപ്പൂണിത്തുറ ഇരുബനം വൈറ്റില എന്നിവിടങ്ങളിലെ പുകയ്ക്കു ശമനം ഉണ്ട്. വിവിധ ജില്ലകളില്‍നിന്നായി 12ഓളം ഫയര്‍ഫോഴ്‌സ് യൂണിറ്റുകളാണ് ബ്രഹ്മപുരത്ത് പ്രവര്‍ത്തിക്കുന്നത്. പുക നിയന്ത്രണവിധേയമാകും എന്നും ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
   First published:
   )}