നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടിത്തം: അട്ടിമറിയെന്ന് മേയർ

  ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടിത്തം: അട്ടിമറിയെന്ന് മേയർ

  അടിക്കടി തീപിടുത്തമുണ്ടാകുന്ന സാഹചര്യത്തില്‍ കോര്‍പ്പറേഷനിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അലംഭാവത്തിന് കേസെടുക്കാന്‍ എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ഉത്തരവിട്ടു.

  brahmapuram

  brahmapuram

  • Share this:
   കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടുത്തമുണ്ടായി. ഫയർഫോഴ്സിന്റെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം കൂട്ടിയിട്ടിരുന്ന ഭാഗത്തെ തീയും പുകയും നിയന്ത്രണവിധേയമായത്. അടിക്കടി തീപിടുത്തമുണ്ടാകുന്ന സാഹചര്യത്തില്‍ കോര്‍പ്പറേഷനിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അലംഭാവത്തിന് കേസെടുക്കാന്‍ എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ഉത്തരവിട്ടു.

   അഞ്ച‌് ജില്ലകളിൽ നാളെ സൂര്യാഘാത, സൂര്യാതപ മുന്നറിയിപ്പ്


   തീ ആളി കത്തുന്നത് ശ്രദ്ധയിൽപെട്ട സുരക്ഷാ ജീവനക്കാരാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം. 8 യൂണിറ്റുകളില്‍ നിന്നായി അന്‍പതോളം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായത്.

   സംഭവത്തിന് പിന്നില്‍ അട്ടിമറിയാണെന്ന് കൊച്ചി മേയര്‍ സൗമിനി ജയന്‍ ആരോപിച്ചു. നേരത്തെയുണ്ടായ തീപിടുത്തത്തെ കുറിച്ചുള്ള പോലീസ് അന്വേഷണത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച പറ്റിയതായി കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും മേയര്‍ പറ‍ഞ്ഞു.

   'ഞങ്ങൾ പണ്ടേ BJPക്കാർ, ഇപ്പോൾ ഇങ്ങനെ ഒരു ചടങ്ങ് എന്തിനെന്ന് അറിയില്ല'; ശശി തരൂരിന്റെ ചെറിയമ്മ


   മുന്‍പ് ഉണ്ടായ തീ പിടുത്തത്തെ തുടര്‍ന്ന് പ്ലാന്റില്‍ സിസിടിവി ക്യാമറകളും സുരക്ഷാ ജീവനക്കാരെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 22 ന് ബ്രഹ്മപുരം പ്ലാന്റില്‍ വന്‍ തീപിടുത്തമുണ്ടായതിനെ തുടർന്ന് രൂക്ഷമായ പുക ദിനസങ്ങളോളം പരിസരപ്രദേശങ്ങളില്‍ തങ്ങിനിന്നിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് അഗ്നിശമന ഉപകരണങ്ങള്‍ സ്ഥിരമായി മാലിന്യനിക്ഷേപ കേന്ദ്രങ്ങളില്‍ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.

   First published: