നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • EXCLUSIVE-തന്ത്രിക്കെതിരായ സർക്കാർ നീക്കത്തെ പ്രതിരോധിക്കാൻ ബ്രാഹ്മണസംഘടനകൾ

  EXCLUSIVE-തന്ത്രിക്കെതിരായ സർക്കാർ നീക്കത്തെ പ്രതിരോധിക്കാൻ ബ്രാഹ്മണസംഘടനകൾ

  ശബരിമല തന്ത്രി കണ്ഠരര് രാജീവര്

  ശബരിമല തന്ത്രി കണ്ഠരര് രാജീവര്

  • Share this:
  തിരുവനന്തപുരം : ശുദ്ധിക്രിയ വിവാദത്തിൽ ശബരിമല തന്ത്രിക്കെതിരായ സർക്കാർ നീക്കം പ്രതിരോധിക്കാൻ തന്ത്രിസമാജത്തിന്റെയും ബ്രാഹ്മണ സംഘടനകളുടെയും തീരുമാനം. വിഷയം ദേശീയ തലത്തിൽ ചർച്ചയാക്കാനാണ് ചെന്നൈയിൽ ചേർന്ന തന്ത്രി പ്രമുഖരുടെ യോഗം തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തും തന്ത്രിമാരുടെ യോഗം ചേരുന്നുണ്ട്.

  Also Read-BREAKING:'സ്ത്രീത്വത്തെ അപമാനിച്ചു'; രാഹുൽ ഗാന്ധിക്കെതിരെ വനിതാ കമ്മീഷൻ നോട്ടീസ്

  ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിന് പിന്നാലെ തന്ത്രി ശുദ്ധിക്രിയ നടത്തിയിരുന്നു. ഇതിൽ ദേവസ്വം ബോർഡ് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. 15 ദിവസത്തിനകം വിശദീകരണം നൽകാനായിരുന്നു നിർദേശം. തുടർന്നാണ് തന്ത്രിക്കെതിരായ നീക്കത്തെ പ്രതിരോധിക്കാൻ തന്ത്രി സമാജവും ബ്രാഹ്മണ സഭയും രംഗത്തെത്തിയിരിക്കുന്നത്. ശുദ്ധി ക്രിയകൾ ക്ഷേത്രത്തിൽ പതിവാണെന്നും പണച്ചെലവ് ഇല്ലാത്തതിനാൽ ദേവസ്വം അനുമതി വേണ്ടെന്നുമാണ് തന്ത്രി സമാജത്തിന്റെ വാദം.

  Also Read-'കേന്ദ്രത്തിന് ശബരിമലയിൽ ഇടപെടാം'

  ശബരിമല ശുദ്ധിക്രിയയിൽ തെറ്റില്ല. താന്ത്രിക അവകാശം പാരമ്പര്യമാണ്. തന്ത്രിക്കെതിരെ ദേവസ്വം ബോർഡ് നടപടി ഉണ്ടായാൽ നിയമപരമായും ധാർമ്മികമായും നേരിടുമെന്നും വിഷയം ചർച്ച ചെയ്യാൻ കേരളത്തിലും പുറത്തും ഹൈന്ദവ സംഘടനകളുടെ യോഗം വിളിക്കുമെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.

  First published: