HOME /NEWS /Kerala / അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം; മജീദിന്റെ അവയവങ്ങൾ ഇനി ആറുപേർക്ക് പുതുജീവൻ നൽകും

അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം; മജീദിന്റെ അവയവങ്ങൾ ഇനി ആറുപേർക്ക് പുതുജീവൻ നൽകും

മജീദ്

മജീദ്

മജീദിന്റെ അവയവങ്ങൾ ആറു പേർക്കാണ് പുതുജീവൻ നൽകുക.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    തിരുവനന്തപുരം: കഴിഞ്ഞ വ്യാഴാഴ്ചയാണ് മജീദ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുന്നത്. തുടർന്ന് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം  മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മജീദിന്റെ മസ്തിഷ്ക മരണം ഇന്നലെ രാത്രി സ്ഥിരീകരിക്കുകയായിരുന്നു.

    സാമൂഹ്യപ്രവർത്തനങ്ങളിൽ സജീവമായിരുന്ന മജീദിന്റെ അവയവങ്ങൾ മരണാനന്തരം മറ്റുള്ളവർക്ക് പുതു ജീവനേകട്ടെ എന്ന തീരുമാനത്തിലേക്കാണ് കുടുംബം എത്തിയത്. മെഡിക്കൽ കോളേജ്, ശ്രീചിത്ര ആശുപത്രി, കണ്ണാശുപത്രി അടക്കമുള്ള അഞ്ച് ആശുപത്രികളിലെ രോഗികൾക്കാണ് അവയവങ്ങൾ കുടുംബം ദാനം ചെയ്തത്.

    You may also like:ആലപ്പുഴയിലും തൃശൂരിലും ഹോട്ട് സ്പോട്ടുകളിൽ മാറ്റം‍ [NEWS]കൊറോണ വൈറസ് പരിശോധന നടത്തുന്നതിലൂടെ നോമ്പ് മുറിയില്ല [NEWS]ലോക്ക് ഡൗൺ ലംഘിച്ച് ആരാധന: കണ്ണൂരിൽ എട്ടുപേർക്കെതിരെ കേസ് [NEWS]

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    മജീദിന്റെ അവയവങ്ങൾ ആറു പേർക്കാണ് പുതുജീവൻ നൽകുക. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളിലാണ് മജീദ് കൂടുതൽ ഏർപ്പെട്ടിരുന്നത്. മത്സ്യത്തൊഴിലാളികളുടെ പ്രശ്‍നങ്ങൾ മന്ത്രി മേഴ്‌സികുട്ടിയമ്മയുടെ ശ്രദ്ധയിൽപെടുത്തിയ ശേഷം മടങ്ങവെയായിരുന്നു അപകടവും തുടർന്നുള്ള മസ്തിഷ്ക മരണവും.

    തൃശൂർ കൊടുങ്ങലൂർ സ്വദേശിയാണ് മജീദ്. 54 വയസായിരുന്നു.

    First published:

    Tags: Death, Organ donation myths