• HOME
  • »
  • NEWS
  • »
  • kerala
  • »
  • 6 ദിനം കടലിൽ, അത്ഭുതകരമായി കരയിലേക്ക്: കരളുറപ്പിന്‍റെ കഥയുമായി 3 മത്സ്യത്തൊഴിലാളികൾ

6 ദിനം കടലിൽ, അത്ഭുതകരമായി കരയിലേക്ക്: കരളുറപ്പിന്‍റെ കഥയുമായി 3 മത്സ്യത്തൊഴിലാളികൾ

കടലിൽ ഭക്ഷണമോ, വെള്ളമോ ,ഉറക്കം പോലും ഇല്ലാതെ പൊന്നാനിയിലെ 3 പേര് കഴിച്ചു കൂട്ടിയത് 3 ദിനം

Fishermen

Fishermen

  • Last Updated :
  • Share this:
മുജീബ്, ഹംസ, സുൽഫിക്കർ ഈ പേരുകൾ പൊന്നാനിക്കാർക്ക്‌ ഇപ്പോൾ നൽകുന്ന അർത്ഥം കരളുറപ്പ്‌, ധൈര്യം എന്നൊക്കെ ആണ്.. എത്ര ഭാഗ്യം ഉണ്ടായാലും ധൈര്യവും, നിശ്ചയദാർഢ്യവും കൂടെ ഉണ്ടെങ്കിലേ ഭക്ഷണവും, വെള്ളവും ഉറക്കം പോലും ഇല്ലാതെ കടലിൽ നങ്കൂരമിട്ട ഇന്ധനം തീർന്ന ബോട്ടിൽ രക്ഷകരെ കാത്ത് പ്രതീക്ഷയോടെ കിടക്കാൻ പറ്റൂ..

ഡിസംബർ 21 നാണ്‌ മുജീബും , ഹംസയും , സുൾഫിക്കറും പൊന്നാനിയിൽ നിന്നും യന്ത്രം ഘടിപ്പിച്ച വള്ളത്തിൽ കടലിൽ പോയത്.. 3 ദിവസം കൊണ്ട് മടങ്ങിയെത്താൻ ആയിരുന്നു ഉദ്ദേശം. പക്ഷേ തിങ്കളാഴ്ച വീശിയ കാറ്റ് ഇവരുടെ പ്രതീക്ഷകളെ കെടുത്തി. ഇന്ധനം നിറച്ച കാൻ മറിഞ്ഞു, ഉള്ള ഇന്ധനം തീർന്നതോടെ കാറ്റ് വള്ളത്തെ എവിടേക്കോ വലിച്ചു കൊണ്ട് പോയി. ഒടുവിൽ നങ്കൂര മിടാൻ കഴിഞ്ഞത് കൊണ്ട് വള്ളം നടുക്കടലിൽ എത്തിയില്ല.

Also Read-INFO | ആധാര്‍-പാന്‍ ലിങ്കിങ് 31ന് അവസാനിക്കും; ഓൺലൈനായി ലിങ്ക് ചെയ്യുന്നതെങ്ങനെ? അറിയേണ്ടതെല്ലാം

" ഒരു കപ്പ് വെള്ളം മാത്രം ആണ്  കുടിക്കാൻ ഉണ്ടായിരുന്നത്. ഇടയ്ക്ക് മാറി മാറി ചുണ്ട് നനക്കും..ഭക്ഷണം എല്ലാം തീർന്നിരുന്നു.. 3 ദിവസമാണ് കടലിൽ നങ്കൂരത്തിന്റെ ബലത്തിൽ കഴിച്ചു കൂട്ടിയത്" മുജീബ് പറയുമ്പോൾ ആ വാക്കുകളിൽ അവസ്ഥ വ്യക്തമായിരുന്നു.
"കപ്പൽ ചാലിന് അടുത്താണ് വള്ളം കിടന്നിരുന്നത്. ഇടയ്ക്ക് കപ്പലുകൾ കടന്നുപോകുമ്പോൾ കൈ വീശി കാണിക്കും, കൂവും പക്ഷേ ആരും നിർത്തിയില്ല. രാത്രി ഒരു കപ്പൽ നേർക്ക് വന്നു. ടോർച്ച് ആണെങ്കിൽ കത്തുന്നില്ല, എന്ത് ചെയ്യും എന്നറിയില്ല..ഒടുവിൽ ടോർച്ചിൽ ആഞ്ഞടിച്ചു, എന്തോ ഭാഗ്യത്തിന് കത്തി..അത് വീശി കാണിച്ചപ്പോൾ ആണ് കപ്പൽ ഗതി മാറ്റിയത്.അല്ലെങ്കിൽ 3 പേരും കടലിൽ അനാഥ പ്രേതങ്ങൾ ആയി ഒഴുകി നടന്നെനെ" ഹംസ പറഞ്ഞു നിർത്തി.

Also Read-ചേച്ചീ... പോരുന്നോ: ദുരനുഭവം വിവരിച്ച് രാത്രി നടത്തത്തിനെത്തിയ അധ്യാപികമാർ

" വ്യാഴാഴ്ച ആണ് ആലപ്പുഴയിൽ നിന്നുള്ള ഒരു ബോട്ട് ആ വഴി വന്നത്.. കുടിവെള്ള കാൻ ഉയർത്തി കാട്ടിയപ്പോൾ അവർ നിർത്തി.. കാര്യങ്ങള് പറഞ്ഞപ്പോൾ ആദ്യം വെള്ളം തന്നു, പിന്നെ ചോറും..3 ദിവസത്തിന് ശേഷമാണ് ഭക്ഷണമോ, വെള്ളമോ കിട്ടുന്നത്... അത്രയും ദിവസം ഒരു പോള പോലും കണ്ണടച്ചിരുന്നില്ല".
"പിന്നെ അവർ വള്ളം ബോട്ടിൽ കെട്ടി മുനമ്പത്ത് എത്തിച്ചു..അത് ഡിസംബർ 26 നായിരുന്നു,  കടലിൽ പോയതിന്റെ ആറാം നാൾ... ആദ്യം ആശുപത്രിയിലേക്ക് പിന്നെ നാട്ടിലേക്ക്"  ഹംസയും മുജീബും പറഞ്ഞവസാനിപ്പിച്ചു..

അതിനിടെ കരയിൽ ഉള്ളവർ ഇവർക്കായി തിരച്ചിൽ സജീവമാക്കിയിരുന്നു.കോസ്റ്റ് ഗാർഡും പോലീസും മറ്റും ബോട്ടുകളും ഹെലികോപ്റ്ററും ഉപയോഗിച്ച് പലയിടത്തും തെരഞ്ഞു. പക്ഷേ കടലിലെ ഒഴുക്കും കാറ്റും വള്ളത്തെ കൊണ്ടുപോയ ദിശ ആർക്കും കണക്കാക്കാൻ കഴിഞ്ഞിരുന്നില്ല. വള്ളത്തിൽ ആധുനിക ആശയ വിനിമയ സാങ്കേതിക സംവിധാനങ്ങൾ ഒന്നും ഇല്ലാത്തത് ആണ് പ്രതിസന്ധി രൂക്ഷമാക്കിയത്.  ഇനിയും കടലിൽ പോകും ആരോഗ്യം വീണ്ടെടുത്ത്..ഇതൊക്കെ ഞങ്ങൾക്ക് സാധാരണം അല്ലേ...നിറഞ്ഞ ചിരിയോടെ ഹംസയും മുജീബും പറഞ്ഞു നിർത്തി..
Published by:Asha Sulfiker
First published: