പെരുമാറ്റചട്ട ലംഘനം: അനധികൃതമായി സ്ഥാപിച്ച BJP പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു
വിവിധതരം പ്രചാരണ ബോർഡുകൾ പൊതു സ്ഥലങ്ങളില്‍ വ്യാപകമായി സ്ഥാപിച്ചത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശ പ്രകാരമാണ് നീക്കം ചെയ്തത്.
news18
Updated: April 13, 2019, 7:59 AM IST

FLEX_ban-representative image
- News18
- Last Updated: April 13, 2019, 7:59 AM IST
കോഴിക്കോട് : ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി അനധികൃതമായ സ്ഥാപിച്ച പ്രചാരണസാമഗ്രികള്‍ നീക്കം ചെയ്തു. കോഴിക്കോട് ടൗണിലും പരിസരപ്രദേശങ്ങളിലുമായി വിവിധതരം പ്രചാരണ ബോർഡുകൾ പൊതു സ്ഥലങ്ങളില്‍ വ്യാപകമായി സ്ഥാപിച്ചത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശ പ്രകാരമാണ് നീക്കം ചെയ്തത്.
കോഴിക്കോട് സി.എച്ച്.ഫ്ളൈ ഓവറിന്റെ കൈവരികളില്‍ പൊതു സ്ഥലം കൈയ്യേറി അനധികൃതമായി കൊടി തോരണങ്ങള്‍ കെട്ടിയത് ഗുരുതര തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്ന് ബോധ്യപ്പെട്ടിരുന്നു. ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് ഇത് നീക്കം ചെയ്യാനെത്തവെ ഒരു സംഘം ബിജെപി പ്രവർത്തകർ ഇടപെട്ട് തടസപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി കളക്ടറർക്ക് നിർദേശവും നൽകിയിരുന്നു. Also Read-കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും കേരളത്തില്‍ തീവ്രവാദികളെ വളര്‍ത്തുന്നു: നരേന്ദ്ര മോദി
സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഭാവിയില്‍ അനധികൃത കൊടി തോരണങ്ങളോ പ്രചരണ ബോര്‍ഡുകളോ പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ എസ്. സാംബശിവറാവു വ്യക്തമാക്കിയിട്ടുണ്ട്.
കോഴിക്കോട് സി.എച്ച്.ഫ്ളൈ ഓവറിന്റെ കൈവരികളില്‍ പൊതു സ്ഥലം കൈയ്യേറി അനധികൃതമായി കൊടി തോരണങ്ങള്‍ കെട്ടിയത് ഗുരുതര തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്ന് ബോധ്യപ്പെട്ടിരുന്നു. ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് ഇത് നീക്കം ചെയ്യാനെത്തവെ ഒരു സംഘം ബിജെപി പ്രവർത്തകർ ഇടപെട്ട് തടസപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി കളക്ടറർക്ക് നിർദേശവും നൽകിയിരുന്നു.
സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഭാവിയില്‍ അനധികൃത കൊടി തോരണങ്ങളോ പ്രചരണ ബോര്‍ഡുകളോ പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ എസ്. സാംബശിവറാവു വ്യക്തമാക്കിയിട്ടുണ്ട്.