തിരുവനന്തപുരം: ബ്രൂവറി - ഡിസ്റ്റലറി വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം കോടതിയിലേക്ക്. മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ പരാതി നല്കി.
വഞ്ചിയൂര്‍ വിജിലന്‍സ് കോടതിയില്‍ നേരിട്ടെത്തിയാണ് പ്രതിപക്ഷ നേതാവ് പരാതി നല്‍കിയത്. ബ്രുവറി - ഡിസ്റ്റലറി അനുവദിച്ചത് പിന്‍വലിച്ചെങ്കിലും ഇവ അനുവദിച്ചതില്‍ അഴിമതിയുണ്ടെന്നാണ് ചെന്നിത്തലയുടെ പരാതി. നേരത്തെ ഗവര്‍ണര്‍ക്കും പ്രതിപക്ഷ നേതാവ് ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. 'കളവ് മുതല്‍ തിരികെ നല്കിയാല് കളവ് ഇല്ലാതാകുന്നില്ലെന്നായിരുന്നു' വിഷയത്തില്‍ ചെന്നിത്തല മുന്നേ നടത്തിയ പരാമര്‍ശം.
കോടതിയെ സമീപിച്ചത് ഗവർണർ അനുകൂല നടപടി സ്വീകരിക്കാത്തത് കൊണ്ടാണെന്ന് ചെന്നിത്തല പറഞ്ഞു. കേസെടുക്കാൻ നിർദേശിക്കണമെന്നാണ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം പരാതി നിലനിൽക്കുമോയെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. ജനുവരി 10 ാം തീയ്യതിയിലേക്ക് കോടതി കേസ് മാറ്റിയിട്ടുണ്ട്.
ഫേസ്ബുക്കില്‍ ഏറ്റുമുട്ടി തോമസ് ഐസക്കും ചെന്നിത്തലയും
ഇതിനു പിന്നാലെയാണ് കോടതിയിലേക്കും പ്രതിപക്ഷ നേതാവ് ബ്രൂവറി വിവാദം എത്തിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കുമെതിരെ അന്വേഷണം നടത്തുക എന്ന ആവശ്യമാണ് പ്രതിപക്ഷം കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ചട്ടങ്ങള്‍ പാലിക്കാതെയാണ് അനുമതി നല്‍കിയതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
'ശബരിമല'വിഷയത്തിൽ ബിജെപിയിൽ വിഭാഗീയത രൂക്ഷം
കണ്ണൂരില്‍ വാരത്ത് ശ്രീധരന് ബ്രുവറി പ്രൈവറ്റ് ലിമിറ്റഡിന് പ്രതിമാസം 5 ലക്ഷം കെയ്സ് ബീയര്‍ ഉല്പാദിപ്പിക്കുന്നതിനുള്ള ബ്രൂവറിക്കും പാലക്കാട് എലപ്പുള്ളിയില്‍ അപ്പോളാ ഡിസ്റ്റിലറീസ് ആന്റ് ബ്രൂവറീസ് പ്രൈവറ്റ് ലിമിറ്റഡിന് പ്രതിവര്‍ഷം അഞ്ച് ഹെക്ടാ ലിറ്റര്‍ ബിയര്‍ നിര്‍മ്മിക്കുന്നതിനുള്ള ബ്രൂവറിക്കും, എറണാകുളത്ത് കിന്‍ഫ്രാ വ്യവസായ പാര്‍ക്കില്‍ പവര്‍ ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിന് ബ്രൂവറിക്കും, തൃശ്ശൂര്‍ ജില്ലയില്‍ ശ്രീചക്രാ ഡിസ്റ്റിലറിക്ക് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം നിര്‍മ്മിക്കുന്നതിനായി കോംപൗണ്ടിംഗ് ബെന്‍ഡിംഗ് ആന്റ് ബോട്ടിലിംഗ് പളാന്റിനും അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ അഴിമതിയുണ്ടെന്നായിരുന്നു തുടക്കംമുതല്‍ പ്രതിപക്ഷം പറഞ്ഞിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.