ബ്രൂവറിയിൽ കള്ളക്കളി പുറത്ത്; ആദ്യം അപേക്ഷ നിരസിച്ച കമ്പനിക്ക് രണ്ടുമാസം കഴിഞ്ഞ് അനുമതി
Updated: October 11, 2018, 3:56 PM IST
Updated: October 11, 2018, 3:56 PM IST
തിരുവനന്തപുരം: ബ്രൂവറി അനുവദിച്ചതുമായി ബന്ധപ്പെട്ട കൂടുതല്‍ കള്ളക്കളികള്‍ പുറത്ത്. അബ്കാരി നയം എതിരെന്നുകാട്ടി 2016ല്‍ അപേക്ഷ തള്ളിയ അപ്പോളോ കമ്പനിക്കാണ് രണ്ടു വര്‍ഷത്തിനുശേഷം അനുമതി നല്‍കിയത്.
'സ്ത്രീകളെ ഉപദ്രവിച്ചാൽ എല്ലാക്കാലവും മിണ്ടാതിരിക്കുമെന്ന് കരുതേണ്ട'
നയത്തില്‍ യാതൊരു മാറ്റവും വരുത്താതെയാണ് നേരത്തെ അപേക്ഷ നിരസിച്ച അതേസ്ഥലത്ത് തന്നെ ബ്രൂവറിക്ക് അനുമതി കൊടുത്തതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ന്യൂസ് 18ന് ലഭിച്ചു. രണ്ട് നിലപാടും എടുത്തത് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനാണ്. ഈ വിവരം പുറത്ത് വന്നതോടെ സർക്കാർ കൂടുതൽ പ്രതിരോധത്തിലായി.
മീടൂ കുരുക്കില്‍പ്പെട്ട കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ രാജിവച്ചേക്കും
ബ്രൂവറി ലൈസൻസ് സര്‍ക്കാര്‍ റദ്ദാക്കിയത് യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. എല്ലാം നിയമപരമെങ്കിൽ എന്തിനാണ് റദ്ദ് ചെയ്തതെന്നും ചെന്നിത്തല ചോദിച്ചു. ബ്രൂവറി, ഡിസ്റ്റിലറി അനുമതിക്ക് പിന്നില്‍ സാമ്പത്തിക താല്‍പ്പര്യം മാത്രമാണുള്ളത്. ലൈസൻസ് അനുവദിച്ചതിൽ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും സ്വാർത്ഥ താത്പര്യമാണുള്ളത്. അനുമതി നൽകിയതെല്ലാം സ്വന്തക്കാർക്കാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിക്കാനുള്ള തീരുമാനം വിവാദമായതിനെ തുടർന്ന് സർക്കാർ റദ്ദാക്കിയിരുന്നു. യാതൊരുവിധ അഴിമതിയും ഇല്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി താൽപര്യമുള്ള കമ്പനികൾക്ക് പുതുതായി അപേക്ഷിക്കാമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
'സ്ത്രീകളെ ഉപദ്രവിച്ചാൽ എല്ലാക്കാലവും മിണ്ടാതിരിക്കുമെന്ന് കരുതേണ്ട'
നയത്തില്‍ യാതൊരു മാറ്റവും വരുത്താതെയാണ് നേരത്തെ അപേക്ഷ നിരസിച്ച അതേസ്ഥലത്ത് തന്നെ ബ്രൂവറിക്ക് അനുമതി കൊടുത്തതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ന്യൂസ് 18ന് ലഭിച്ചു. രണ്ട് നിലപാടും എടുത്തത് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനാണ്. ഈ വിവരം പുറത്ത് വന്നതോടെ സർക്കാർ കൂടുതൽ പ്രതിരോധത്തിലായി.
Loading...