പശു ചത്ത റിപ്പോർട്ടിന് കൈക്കൂലി; ഡോക്ടർ പിടിയിൽ

news18india
Updated: December 12, 2018, 12:27 PM IST
പശു ചത്ത റിപ്പോർട്ടിന് കൈക്കൂലി; ഡോക്ടർ പിടിയിൽ
bribe
  • News18 India
  • Last Updated: December 12, 2018, 12:27 PM IST
  • Share this:
മലപ്പുറം : ചത്ത പശുവിനെ പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ അറസ്റ്റിൽ. കൂട്ടിലങ്ങാടി മൃഗാശുപത്രിയിലെ വെറ്റിനറി ഡോക്ടർ അബ്ദുൾ നാസറാണ് പിടിയിലായത്.

Also Read പ്രതിശ്രുത വധുവിനെ വാട്സാപ്പിൽ 'പൊട്ടി' എന്നു വിളിച്ചു; യുഎഇയിൽ യുവാവ് ജയിലിലായി

മക്കരപ്പറമ്പ് സ്വദേശിയായ ഇയാൾ സ്വകാര്യഫാമിൽ വച്ചാണ് അറസ്റ്റിലാകുന്നത്. പൂക്കോട്ടൂർ സ്വദേശിയായ പ്രവീൺ എന്നയാൾ നൽകിയ പരാതി അനുസരിച്ചാണ് വിജിലൻസ് സംഘം ഡോക്ടറെ കുടുക്കാൻ എത്തിയത്.

Also Read മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി

ഫാം നടത്തിപ്പുകാരനായ പ്രവീണിന്റെ ഒരു പശു രോഗം വന്നു ചത്തു. ഇൻഷുറൻസ് തുക ലഭിക്കുന്നതിനായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആവശ്യമുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഇയാൾ 2000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. 50000 രൂപ ഇന്‍ഷുറന്‍സ് തുക ലഭിക്കുമെന്നതിനാൽ പണം ഉടനെ നല്‍കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് പ്രവീൺ നൽകിയ വിവരം അനുസരിച്ച് ഫാമിലെത്തിയ വിജിലൻസ് സംഘം കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു.

First published: December 12, 2018, 12:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading