M.K.രാഘവനെതിരായ കോഴ ആരോപണം: പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

എം.പിക്കെതിരെ കോഴ ആരോപണം ഉയർന്ന സാഹചര്യത്തിൽ സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നു.

news18
Updated: April 5, 2019, 7:18 AM IST
M.K.രാഘവനെതിരായ കോഴ ആരോപണം: പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും
എം.കെ രാഘവൻ
  • News18
  • Last Updated: April 5, 2019, 7:18 AM IST
  • Share this:
കോഴിക്കോട് : യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവനെതിരായ കോഴ ആരോപണത്തിൽ ജില്ലാ കളക്ടർ ഇന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്കാണ് റിപ്പോർട്ട് സമര്‍പ്പിക്കുക. എം.പിക്കെതിരെ കോഴ ആരോപണം ഉയർന്ന സാഹചര്യത്തിൽ സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ കോഴിക്കോട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് പ്രാഥമിക പരിശോധന നടത്തിയ കളക്ടർ ശീറാം സാംബശിവ റാവു ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.

Also Read-ഒളിക്യാമറ വിവാദം: തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുമെന്ന് എം.കെ രാഘവന്‍

ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ ഫോറൻസിക് പരിശോധന നടത്തണമെന്ന ആവശ്യം കളക്ടർ ഉന്നയിക്കും. അങ്ങനെയെങ്കിൽ എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങൾ സമർപ്പിക്കാൻ കമ്മീഷൻ ചാനലിനോട് ആവശ്യപ്പെട്ടേക്കും. അതേസമയം ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ശബ്ദം ഡബ്ബ് ചെയ്തതാണെന്നും ആരോപിച്ച് എം കെ രാഘവനും പൊലീസിന് പരാതി നല്കിയിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലെ വ്യക്തിഹത്യക്കെതിരെയും പരാതി നൽകും.

Also Read-'ആത്മഹത്യ ചെയ്യാൻ കഴിയില്ലല്ലോ ?' പൊട്ടിക്കരഞ്ഞ് എം.കെ രാഘവൻ

തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് എൽഡിഎഫ‌് കോഴിക്കോട‌് പാർലമെന്റ‌് മണ്ഡലം കമ്മിറ്റിയും എം.കെ.രാഘവനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കോഴിക്കോട‌് ജില്ലാ കലക്ടർ, സംസ്ഥാന-ദേശീയ ഇലക്ഷൻ കമ്മീഷനുകൾക്കാണ‌് തെഞ്ഞെടുപ്പ‌് കമ്മിറ്റി സെക്രട്ടറി അഡ്വ. പി എ മുഹമ്മദ‌് റിയാസ‌്‌ പരാതി നൽകിയത‌്.

First published: April 5, 2019, 7:17 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading