തിരുവനന്തപുരം: സിറ്റിംഗ് എംപിയും കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥിയുമായ എംകെ രാഘവനെതിരായ കോഴ ആരോപണം കണ്ണൂർ റേഞ്ച് ഐജി അന്വേഷിക്കും. കണ്ണൂർ റേഞ്ച് ഐജി ബൽറാം കുമാർ ഉപാധ്യായ്ക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകിയതായി ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.
ഹിന്ദി ചാനല്‍ നടത്തിയ സ്റ്റിങ് ഓപറേഷനിലാണ് എംകെ രാഘവന് കുടുങ്ങിയത്. തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ച് കോടി രൂപ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തായത്.
also read:
M.K.രാഘവനെതിരായ കോഴ ആരോപണം: പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കുംഭൂമി വാങ്ങാനുള്ള സഹായമായിട്ടാണ് അഞ്ച് കോടി വാഗ്ദാനം ചെയ്തത്. പണം കൈമാറാന്‍ തന്റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെടാന്‍ അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
അതേസമയം കോഴ വിവാദത്തിനു പിന്നിൽ സിപിഎമ്മാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. കോഴ വിവാദം തെളിയിച്ചാൽ സ്ഥാനാർഥിത്വം പിൻവലിക്കുമെന്ന് രാഘവൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ശബ്ദം ഡബ്ബ് ചെയ്തതാണെന്നും ആരോപിച്ച് എം കെ രാഘവനും പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലെ വ്യക്തിഹത്യക്കെതിരെയും അദ്ദേഹം പരാതി നൽകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.