• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോട്ടയത്ത് വിവാഹദിവസം പ്രതിശ്രുത വധു കുഴഞ്ഞുവീണ് മരിച്ചു

കോട്ടയത്ത് വിവാഹദിവസം പ്രതിശ്രുത വധു കുഴഞ്ഞുവീണ് മരിച്ചു

ഏലപ്പാറ ശരത് ഭവനിൽ ശരത് കുമാർ വിവാഹം കഴിക്കാനിരുന്ന സ്നേഹകൃഷ്ണൻ (21) എന്ന പെൺകുട്ടിയാണ് മരിച്ചത്

  • Share this:

    ഗാന്ധിനഗർ: വിവാഹദിവസം പ്രതിശ്രുത വധു കുഴഞ്ഞുവീണ് മരിച്ചു .ഏലപ്പാറ ശരത് ഭവനിൽ ശരത് കുമാർ വിവാഹം കഴിക്കാനിരുന്ന സ്നേഹകൃഷ്ണൻ (21) എന്ന പെൺകുട്ടിയാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഇന്നലെ (ശനിയാഴ്ച ) വൈകിട്ട് 5 മണിയോടയായിരുന്നു യുവതി മരണപ്പെട്ടത്. ദീർഘകാലമായി പ്രണയത്തിലായിരുന്ന ഇവർ കുറച്ചു നാളുകളായിഒന്നിച്ചു താമസിച്ചു വരുകയായിരുന്നു. രജിസ്റ്റർ വിവാഹം നടത്തുന്നതിനുള്ള അപേക്ഷ ഇവർ നല്കുകയും അപേക്ഷയുടെ കാലാവധി അവസാനിച്ച ഇന്നലെ  വിവാഹം കഴിക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു.

    Also Read – കോഴിക്കോട് നിർത്തിയിട്ട ബസിൽ യുവതിയെ ബലാത്സംഗം ചെയ്ത ഇന്ത്യേഷ് കുമാർ രണ്ടുവർഷത്തിനുശേഷം പിടിയിൽ

    ഇതിനിടെ സ്നേഹയ്ക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ഏലപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അവിടെ നിന്നും മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രോഗം ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കി.

    Also Read- പ്രണയത്തെ തുടർന്നുള്ള പോക്സോ കേസുകൾ കോടതികൾക്ക് അമിത ഭാരം; ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്

    ഇന്നലെ (ശനിയാഴ്ച) പുലർച്ചെ 4 മണിയോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യുവതിയെ വിദഗ്ദ പരിശോധനകൾക്ക് വിധേയമാക്കി.പരിശോധനയിൽ തലച്ചോറിനുള്ളിൽ ഗുരുതരമായ രോഗം ബാധിച്ചതായി കണ്ടെത്തി. തുടർന്ന് ചികിത്സ നല്കുന്നതിനിടയിൽ വൈകിട്ട് 5 മണിയോടെ മരണപ്പെട്ടു.
    മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

    Published by:Arun krishna
    First published: