നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • വിവാഹപ്പിറ്റേന്ന് നവവധു സ്വർണാഭരണങ്ങളുമായി കൂട്ടുകാരിക്കൊപ്പം മുങ്ങി; നവവരന് ഹൃദയാഘാതം

    വിവാഹപ്പിറ്റേന്ന് നവവധു സ്വർണാഭരണങ്ങളുമായി കൂട്ടുകാരിക്കൊപ്പം മുങ്ങി; നവവരന് ഹൃദയാഘാതം

    ഭാര്യ ഒളിച്ചോടിയ വിഷമത്താൽ ഹൃദയാഘാതം വന്ന നവവരൻ ആശുപത്രിയിൽ ചികിത്സയിലാണ്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      തൃശൂർ: പുത്തൻ പ്രതീക്ഷകളുമായി ജീവിതത്തിലേക്ക് കടന്നുവന്ന നവവധു (Bride) വിവാഹപ്പിറ്റേന്ന് കൂട്ടുകാരിക്കൊപ്പം ഒളിച്ചോടിയതറിഞ്ഞ നവവരന് (Groom) ഹൃദയാഘാതം (Heart Attack).വിവാഹ സമ്മാനമായി ലഭിച്ച പതിനൊന്നര പവൻ സ്വർണാഭരണങ്ങളുമായാണ് (Gold Ornaments)നവവധു കൂട്ടുക്കാരിക്കൊപ്പം ഒളിച്ചോടിയത്. തൃശൂർ (Thrissur) ചേർപ്പിലാണ് (Cherpu) സംഭവം.

      നവവരനെയും ബന്ധുക്കളെയും പൊലീസിനെയും ദിവസങ്ങളോളം വട്ടം കറക്കിയ നവവധുവിനെയും കൂട്ടുകാരിയെയും ഒടുവിൽ മധുരയിൽ നിന്നു പിടികൂടി. ഭാര്യ ഒളിച്ചോടിയ വിഷമത്താൽ ഹൃദയാഘാതം വന്ന നവവരൻ ആശുപത്രിയിൽ ചികിത്സയിലാണ്.
      കഴിഞ്ഞ മാസം 25നാണ് 23 വയസ്സുള്ള പഴുവിൽ സ്വദേശിനിയും ചാവക്കാട്ടുകാരനായ യുവാവും വിവാഹിതരായത്. അന്നു രാത്രി സ്വന്തം വീട്ടിൽ കഴിഞ്ഞതിനു ശേഷം അടുത്ത ദിവസമാണ് നാടുവിട്ടത്.

      Also Read- നടൻ ജോജുവിന്റെ വാഹനം അടിച്ചുതകർത്ത കേസ്; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം

      വിവാഹപ്പിറ്റേന്ന് ഭർത്താവുമൊത്ത് രാവിലെ ബാങ്ക് ഇടപാടിനെത്തിയ നവവധു കാത്തുനിന്ന കൂട്ടുകാരിയുടെ സ്കൂട്ടറിൽ കയറിപ്പോവുകയായിരുന്നു. ഭർത്താവിന്റെ ഫോണും കൈക്കലാക്കിയായ ശേഷമായിരുന്നു മുങ്ങിയത്. തൃശൂരിലെത്തിയ ഇവർ സ്കൂട്ടർ റെയിൽവേ സ്റ്റേഷനിൽ വച്ച് ടാക്സിയിൽ കറങ്ങി. ടാക്സി ഡ്രൈവറെക്കൊണ്ട് ചെന്നൈയിലേക്കുള്ള ട്രെയിനിന് 2 ടിക്കറ്റ് ബുക്ക് ചെയ്യിച്ചു. വസ്ത്രം എടുക്കണമെന്നു പറഞ്ഞ് തുണിക്കടയിൽ എത്തിയ യുവതികൾ ടാക്സിക്കാരനെ പുറത്തുനിർത്തി മറ്റൊരു വഴിയിലൂടെ കടന്നുകളയുകയും ചെയ്തു. മറ്റൊരു ടാക്സിയിൽ കോട്ടയത്തെത്തിയ ഇവർ ട്രെയിനിൽ ചെന്നൈയിൽ എത്തി. പിന്നീട് മധുരയിലെ ലോഡ്ജിൽ മുറിയെടുത്ത് 2 ദിവസം താമസിച്ചു.

      Also Read- Communal Hatred | മതസ്പർദ്ധ വളർത്തിയെന്ന കേസിൽ ടിവി അവതാരകയ്ക്കും ഉടമയ്ക്കും ജാമ്യം

      അവിടെ നിന്ന് ടെയിനിൽ പാലക്കാടെത്തിയ ഇവർ രാത്രി തൃശൂരിലേക്ക് ടാക്സി വിളിച്ചെത്തി സ്കൂട്ടർ എടുത്ത് എറണാകുളം റയിൽവെ സ്റ്റേഷനിൽ കൊണ്ടുവച്ചു. പണം നൽകാതെ യുവതികൾ മുങ്ങിയതാണെന്ന് സംശയിച്ച മധുരയിലെ ലോഡ്ജുകാർ ഇവർ മുറിയെടുക്കാൻ തെളിവായി നൽകിയ നവവധുവിന്റെ കൂട്ടുകാരിയുടെ ഡ്രൈവിങ് ലൈസൻസിലെ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടു. ഇവരുടെ അച്ഛന്റെ നമ്പറായിരുന്നു അത്. ഇദ്ദേഹം വിവരം അറിയിച്ചതിനെ തുടർന്ന് ലോഡ്ജിലെത്തിയ പൊലീസ് യുവതികൾ അവിടെയെത്തിയപ്പോൾ പിടികൂടുകയായിരുന്നു.

      Also Read- Ansi Kabeer | 'പോകാനുള്ള സമയമായി' അവസാനയാത്രയ്ക്ക് മുമ്പ് അന്‍സി കുറിച്ചു; മരണവാര്‍ത്ത ഉള്‍ക്കൊള്ളാനാവാതെ സുഹൃത്തുക്കള്‍

      നവവധുവിന്റെ കൂട്ടുകാരി വിവാഹിതയായി 16 ദിവസം കഴിഞ്ഞപ്പോൾ ഭർത്താവുമായി പിരിഞ്ഞയാളാണ്. സ്വതന്ത്രമായി ജീവിക്കാനാണ് നാടുവിട്ടതെന്നും പണവും സ്വർണവും കിട്ടാനാണ് വിവാഹം കഴിച്ചതെന്നും ഇവർ പറയുന്നു. കൂട്ടുകാരി സർക്കാർ ജീവനക്കാരിയാണ്. ഇവരിൽ നിന്ന് പതിനൊന്നര പവൻ സ്വർണം കണ്ടെടുത്തു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലായ നവവരൻ അപകടനില തരണം ചെയ്തു.
      Published by:Rajesh V
      First published:
      )}