നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ദുബായ്ക്കാരനുമായി രാവിലെ വിവാഹം; വരനുമായി പിണങ്ങി വീട്ടിൽ കയറാൻ കൂട്ടാക്കാതെ നവവധു കാമുകനൊപ്പം മടങ്ങി

    ദുബായ്ക്കാരനുമായി രാവിലെ വിവാഹം; വരനുമായി പിണങ്ങി വീട്ടിൽ കയറാൻ കൂട്ടാക്കാതെ നവവധു കാമുകനൊപ്പം മടങ്ങി

    സംഭവം കണ്ണൂരിൽ

    • News18
    • Last Updated :
    • Share this:
      കണ്ണൂർ:  വിവാഹത്തിന് മുൻപും ശേഷവും കാമുകനൊപ്പം കാമുകി ഒളിച്ചോടുന്ന സംഭവങ്ങൾ പുതുമയുള്ളതല്ല. എന്നാൽ കണ്ണൂർ തളിപ്പറമ്പിൽ കഴിഞ്ഞ ദിവസം നടന്ന സംഭവം ഇതിൽ നിന്ന് വ്യത്യസ്തമാണ്. വിവാഹശേഷം വരന്റെ വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ച വധു പിന്നീട് നിർമാണ തൊഴിലാളിയായ കാമുകനൊപ്പം പോയി. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് വന്ന ഒരു സന്ദേശവുമായി ബന്ധപ്പെട്ടാണ് വരനും വധുവും തമ്മിൽ വഴക്കിട്ടത്. തുടർന്ന് വരന്റെ വീട്ടുപടിക്കൽ എത്തിയ വധുവാണ് വീട്ടിൽ കയറാതെ തിരിച്ച് പോയത്.

      ഒരു വർഷം മുമ്പാണ് ദുബായിൽ ജോലി ചെയ്യുന്ന കാഞ്ഞിരങ്ങാട് വണ്ണാരപ്പാറ സ്വദേശിയുമായി പയ്യന്നൂർ കോറോത്തെ യുവതിയുടെ വിവാഹം നിശ്ചയിച്ചത്. തുടർന്ന് പ്രതിശുത വരൻ സമ്മാനിച്ച മൊബൈൽ ഫോണിലൂടെ ഇരുവരും നിരന്തരം സംസാരിച്ചിരുന്നു. വിവാഹത്തിനായി യുവാവ് കഴിഞ്ഞ മാസം നാട്ടിലെത്തി. ഞായറാഴ്ച ഇരുവരുടെയും വിവാഹം പയ്യന്നൂരിലെ ഓഡിറ്റോറിയത്തിൽ ആർഭാടമായി നടന്നു. ഇനിയാണ് ട്വിസ്റ്റ്.

      Also Read- കൂടത്തായി: ജോളിയെ രാത്രി പെന്നാമറ്റത്ത് എത്തിച്ച് തെളിവെടുപ്പ്; സയനൈഡ് കുപ്പി കണ്ടെടുത്തു

      വിവാഹശേഷം വണ്ണാരപ്പാറയിലെത്തിയ യുവതി വരന്റെ വീട്ടിൽ കയറില്ലെന്ന് വാശി പിടിച്ചു. തുടർന്ന് ബന്ധുക്കളോടൊപ്പം തിരിച്ചു പോകണമെന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കി. ഇതോടെ പ്രശ്‌നം പൊലീസിന് മുന്നിലെത്തി. പൊലീസ് അധികൃതർ സംസാരിച്ചുവെങ്കിലും യുവതി തീരുമാനത്തിൽ ഉറച്ച് നിന്നു. തുടർന്ന് താലിമാല തിരിച്ചു തരണമെന്നായി വരന്റെ വീട്ടുകാർ. മാല ഊരി നൽകിയ യുവതി, തനിക്ക് പട്ടാമ്പിക്കാരനായ കാമുകനോടൊപ്പം പോകാനാണ് താത്പര്യമെന്ന് പൊലീസിനോട് പറഞ്ഞു.

      തങ്ങളെ അപമാനിച്ച മകളെ വേണ്ടെന്ന് പറഞ്ഞ് മാതാപിതാക്കളും ബന്ധുക്കളും യുവതിയെ പൊലീസ് സ്റ്റേഷനിൽ ഉപേക്ഷിച്ച് സ്ഥലം വിട്ടു. തുടർന്ന് പട്ടാമ്പിയിലുള്ള കാമുകനെ പൊലീസ് ബന്ധപ്പെട്ടപ്പോൾ രണ്ടു വർഷം മുമ്പ് ഇൻസ്റ്റാഗ്രാം വഴിയാണ് യുവതിയുമായി ബന്ധപ്പെട്ടതെന്നും പ്രണയത്തിലാണെന്നും അയാൾ പറഞ്ഞു. വൈകിട്ടോടെ കാമുകനും അമ്മയും ബന്ധുക്കളും തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തി യുവതിയുമായി മടങ്ങി.

      First published:
      )}