കോഴിക്കോട്: വിവാഹദിവസം രാവിലെ വധുവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകള്‍ മേഘയാണ് (30) ജീവനൊടുക്കിയത്. സ്വകാര്യ ആശുപത്രിയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയായിരുന്നു മേഘ. അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായിട്ടായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.
വധൂഗൃഹത്തിലാണ് വിവാഹം നടത്താനിരുന്നത്. അതിനായി മണ്ഡപം ഉള്‍പ്പെടെ ഒരുക്കി. രാവിലെ ബ്യൂട്ടീഷ്യനെത്തിയപ്പോള്‍, കുളിച്ചു വരാമെന്നു പറഞ്ഞ് മേഘ കിടപ്പുമുറിയില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നു. കുറേ നേരം കഴിഞ്ഞിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്നു കിടപ്പുമുറിയിലെ ജനല്‍ചില്ല് തകര്‍ത്തു നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. അസ്വാഭാവിക മരണത്തിനു ചേവായൂര്‍ പൊലീസ് കേസെടുത്തു. അമ്മ: സുനില. സഹോദരന്: ആകാശ്.
(
ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Also read:
Vava Suresh | വാവ സുരേഷിന്റെ ആരോഗ്യത്തിനായി തമിഴ്നാട്ടില്‍ പ്രത്യേക പൂജ നടത്തി പോലീസും നാട്ടുകാരും
Mistaken Shot |പിടികൂടാനെത്തിയ പോലീസുകാരന്റെ കഴുത്തില്‍ കത്തിവെച്ചു; എസ് ഐ തോക്കെടുത്തു; പ്രതിക്ക് അബദ്ധത്തില്‍ വെടിയേറ്റു
കൊല്ലം: പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയ പ്രതിക്ക് പോലീസ് തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റു. പ്രതിയുടെ ആക്രമണത്തില്‍ എസ്ഐ ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്കും പരിക്കേറ്റു. കൊല്ലം പത്തനാപുരത്താണ് സംഭവം. പരിക്കേറ്റ പ്രതിയും പോലീസുകാരും പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.
നിരവധി കേസുകളിലെ പ്രതിയായ പുനലൂര്‍ മണിയാര്‍ ചരുവിളവീട്ടില്‍ മുകേഷിനെ ഭാര്യവീടായ പുന്നലയില്‍നിന്ന് പിടികൂടാനുളള ശ്രമത്തിനിടെയാണ് പ്രതിക്കും പോലീസുകാര്‍ക്കും പരിക്കേറ്റത്. മുകേഷ് പോലീസുകാരില്‍ ഒരാളായ വിഷ്ണുവിന്റെ കഴുത്തില്‍ കത്തി വച്ചതോടെയാണ് എസ്ഐ തോക്കെടുത്തത്. തോക്ക് കൈക്കലാക്കാന്‍ പ്രതി ശ്രമിക്കുന്നതിനിടെയാണ് അബദ്ധത്തില്‍ വെടിപൊട്ടിയത്.
മുകേഷിന്റെ മുഖത്ത് ഉരസിയാണ് വെടിയുണ്ട കടന്നുപോയത്. നാട്ടുകാരുടെയും സഹായത്തോടെ ഏറെ സാഹസികമായാണ് പ്രതിയെ പിന്നീട് പോലീസ് കീഴ്പ്പെടുത്തിയത്. കഴിഞ്ഞദിവസം പുന്നലയിലെ ക്ഷേത്രത്തില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് മുകേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.