നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വരൻ മദ്യപിച്ചെത്തി; വിവാഹത്തിൽനിന്ന് പിൻമാറി യുവതി

  വരൻ മദ്യപിച്ചെത്തി; വിവാഹത്തിൽനിന്ന് പിൻമാറി യുവതി

  വിവാഹത്തിനായി വരൻ എത്തിയത് മദ്യപിച്ച് ലക്കുകെട്ടായിരുന്നു. ഇതറിഞ്ഞാണ് വധു വിവാഹത്തിൽ നിന്ന് പിൻമാറിയത്.

  Marriage

  Marriage

  • Share this:
   വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി, അതിഥികൾ എത്തി, വിവാഹ ചടങ്ങ് (Marriage Function) ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം, പക്ഷേ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വധു (Bride) പിന്മാറി. വധുവിന്‍റെ തീരുമാനം വെറുതെ ആയിരുന്നില്ല. അതിന് പിന്നിൽ ഒരു കഥയുണ്ട്. വിവാഹത്തിനായി വരൻ എത്തിയത് മദ്യപിച്ച് ലക്കുകെട്ടായിരുന്നു. ഇതറിഞ്ഞാണ് വധു വിവാഹത്തിൽ നിന്ന് പിൻമാറിയത്. ഇക്കഴിഞ്ഞ നവംബർ ഏഴിന് മധ്യപ്രദേശിലെ (Madhya Pradesh) രാജ്ഗഡ് ജില്ലയിൽ നടന്ന വിവാഹത്തിനിടെയാണ് വിചിത്രസംഭവങ്ങൾ അരങ്ങേറിയത്. ഈ വിവാഹ വേദിയിൽ വിവാഹ ഘോഷയാത്രയായ 'ബരാത്ത്' എത്തിയപ്പോഴാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. വരനും 'ബരാത്തിന്റെ' ഭാഗമായ നിരവധി ബന്ധുക്കളും പ്രത്യക്ഷത്തിൽ കടുത്ത മദ്യലഹരിയിലായിരുന്നു. സത്യത്തിൽ, സുതാലിയ ടൗണിലെ വിവാഹ ചടങ്ങിന് എത്തിയ വരന് സ്വന്തമായി നിൽക്കാൻ പോലും കഴിഞ്ഞില്ല. ഈ സംഭവവികാസങ്ങൾ വധുവിനെ നിരാശയിലാഴ്ത്തുകയും വിവാഹം (Wedding) വേണ്ടെന്നു വയ്ക്കാൻ തീരുമാനിക്കുകയുമായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

   ഇസ്ലാമിക ആചാരങ്ങളുടെ ഭാഗമായുള്ള വിവാഹത്തിന് അവളുടെ സമ്മതം തേടാൻ അലിം സാഹബ് (പള്ളി ഭാരവാഹി) എത്തിയപ്പോൾ, മുസ്‌കാൻ വിസമ്മതിക്കുകയും വരനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറയുകയും ചെയ്തു. തുടർന്ന് അവൾ വീട്ടുകാരോട് തന്റെ ആശങ്ക പ്രകടിപ്പിക്കുകയും ഈ വരനെ അല്ലാതെ ആരെയെങ്കിലും വിവാഹം കഴിക്കാൻ തയ്യാറാണെന്ന് അവരോട് പറയുകയും ചെയ്തു. കുടുംബം മുസ്‌കാന്റെ അവസ്ഥ മനസ്സിലാക്കുകയും അവളുടെ തീരുമാനത്തിന് പൂർണ്ണ പിന്തുണ നൽകുകയും ചെയ്തു. വിവാഹ ഘോഷയാത്ര തിരികെ കൊണ്ടുപോകാൻ മുസ്‌കാന്റെ കുടുംബത്തിലെ മുതിർന്നവർ വരനോടും കുടുംബത്തോടും ആവശ്യപ്പെട്ടു.

   Also Read- നിലവിളക്ക് തെളിയിക്കാൻ പാടില്ല; വിവാഹ വേദിയിൽ തർക്കം; താലി അഴിച്ചു നൽകിയ വധുവിനെ മറ്റൊരു യുവാവ് വിവാഹം കഴിച്ചു

   തന്റെ തത്ത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കാനുള്ള മുസ്‌കാന്റെ ധൈര്യം, ജീവിതത്തിലെ ഏറ്റവും വലിയ നാളുകളിലൊന്നിൽ മദ്യത്തെ വിലമതിക്കുന്ന ഒരു പങ്കാളിയോടൊപ്പം ജീവിക്കുന്നതിന്റെ ദുരവസ്ഥയിൽ നിന്ന് അവളെ രക്ഷിച്ചുവെന്നാണ് അടുത്ത ബന്ധു പറയുന്നത്. മുസ്‌കാന് ലഭിച്ച കുടുംബ പിന്തുണ മറ്റ് മാതാപിതാക്കൾക്കും മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

   എന്നാൽ, ഇത്തരമൊരു സംഭവം ഇതാദ്യമല്ല. ഈ വർഷം ജൂണിൽ മദ്യപിച്ച ശേഷം വരൻ ബന്ധുക്കളോട് മോശമായി പെരുമാറിയതിനെ തുടർന്ന് ഉത്തർപ്രദേശിലെ പ്രതാപ്ഗഢിൽ നിന്നുള്ള വധു തന്റെ വിവാഹം വേണ്ടെന്ന് വെച്ചിരുന്നു. ചടങ്ങിനിടെ, വരൻ വധുവിനോട് നൃത്തം ചെയ്യാൻ ആവശ്യപ്പെട്ടു, എന്നാൽ അവൾ വിസമ്മതിച്ചപ്പോൾ, അയാൾ മോശമായി പെരുമാറാൻ തുടങ്ങി, വേദിയിൽ ബഹളം വെക്കാൻ തുടങ്ങി, വരന്റെ പെരുമാറ്റത്തിൽ മനംനൊന്ത് വധു വിവാഹം വേണ്ടെന്നുവച്ചു.
   Published by:Anuraj GR
   First published:
   )}