നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മകളുടെ പ്രണയവിവാഹത്തിന് പിതാവിന്റെ സമ്മതമുണ്ടായിട്ടും വഴങ്ങാതെ അമ്മാവൻമാർ; പട്ടാപ്പകല്‍ വരനെയും ബന്ധുക്കളെയും ആക്രമിച്ചത് ഗുണ്ടാസംഘം

  മകളുടെ പ്രണയവിവാഹത്തിന് പിതാവിന്റെ സമ്മതമുണ്ടായിട്ടും വഴങ്ങാതെ അമ്മാവൻമാർ; പട്ടാപ്പകല്‍ വരനെയും ബന്ധുക്കളെയും ആക്രമിച്ചത് ഗുണ്ടാസംഘം

  വധശ്രമം ഉള്‍പ്പെടെ ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് റൂറല്‍ എസ് പി പറഞ്ഞു. കബീറും മൻസൂറും  ഉള്‍പ്പെടെയുള്ളവര്‍ക്കായി തിരച്ചില്‍ ശക്തമാക്കി.

  Koyilandy

  Koyilandy

  • News18
  • Last Updated :
  • Share this:
  കോഴിക്കോട്: കൊയിലാണ്ടി സ്വദേശിയായ മുഹമ്മദ് സ്വാലിഹ് കീഴരിയൂര്‍ സ്വദേശിയായ പെൺകുട്ടിയെ രജിസ്റ്റർ വിവാഹം ചെയ്തിരുന്നു. പിന്നീട് മതപരമായ ചടങ്ങുകളോടെ വിവാഹം നടത്താന്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സമ്മതിച്ചെങ്കിലും അമ്മാവന്‍മാര്‍ വഴങ്ങിയില്ല.

  സ്വാലിഹും പെണ്‍കുട്ടിയും രജിസ്റ്റര്‍ വിവാഹം കഴിച്ച സമയത്ത് തന്നെ ഇവര്‍ വീട്ടില്‍ കയറി ആക്രമിച്ചിരുന്നെന്ന് സ്വാലിഹ് പറഞ്ഞു. അന്ന് വെട്ടിപ്പരിക്കേല്‍പിച്ചപ്പോള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് ശേഷം പെണ്‍കുട്ടിയുടെ പിതാവ് വിവാഹം മതപരമായി നടത്താന്‍ സമ്മതിച്ചെങ്കിലും അമ്മാവന്‍മാരുടെ എതിര്‍പ്പ് തുടര്‍ന്നു. പക്ഷേ, വിദേശത്തുള്ള പിതാവിന്‍റെ സമ്മതത്തോടെ ചടങ്ങ് തീരുമാനിച്ചു.

  You may also like:ഒറ്റവാക്കിൽ 2020നെപ്പറ്റി പറയണമെന്ന് ട്വിറ്റർ; 'ഡിലീറ്റ്' എന്ന് വിൻഡോസ്, 'അൺസബ്സ്ക്രൈബ്' എന്ന് യുട്യൂബ് - രസകരമായ മറുപടികൾ‍ [NEWS]മരിച്ചയാൾക്ക് സ്വന്തം ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അനുമതിയില്ല; പെട്ടിയിൽ കിടന്ന് വരാൻ നിർദ്ദേശം [NEWS] കല്യാണം കഴിക്കണോ? ആദ്യം മതം ഏതാണെന്ന് വ്യക്തമാക്കണം; പിന്നെ വരുമാനവും എത്രയുണ്ടെന്ന് അറിയിക്കണം [NEWS]

  ഈ ചടങ്ങിന് കീഴരിയൂര്‍ പള്ളിയിലേക്ക് പോകുന്ന വഴിയില്‍ നടേരിയില്‍ വച്ചായിരുന്നു വരനും സുഹൃത്തുക്കള്‍ക്കും
  നേരെയുള്ള ആക്രമണം. പെൺകുട്ടിയുടെ അമ്മാവൻമാരായ കബീറിന്‍റെയും മൻസൂറിന്‍റെയും നേതൃത്വത്തിലാണ്
  ഗുണ്ടാസംഘം എത്തിയത്. വടിവാളും നെഞ്ചക്കവും ഇരുമ്പു വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം.

  സ്വാലിഹിന്‍റെ സുഹൃത്തുക്കള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. കാറിന്‍റെ ചില്ലുകളും തകര്‍ത്തു. ആക്രമിച്ചവര്‍ക്ക്
  ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് റൂറല്‍ എസ്.പി ഡോ. ശ്രീനിവാസ് പറഞ്ഞു.

  നാട്ടുകാർ ഇടപെട്ട് തടഞ്ഞതു കൊണ്ടാണ് യുവാവിന്‍റെയും സുഹൃത്തുക്കളുടെയും ജീവൻ രക്ഷപ്പെട്ടതെന്ന്
  പ്രദേശവാസികൾ തന്നെ പറയുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. സ്വാലിഹും
  കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി.  എന്നാല്‍, ആക്രമണം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടിട്ടും ആരെയും പിടിക്കാന്‍ പൊലീസിനായില്ല. ഇന്നലെ വൈകുന്നേരം ആക്രമണം നടന്നതിന് ശേഷവും ഗുണ്ടാസംഘം പ്രദേശത്ത് തന്നെ ഉണ്ടായിരുന്നെന്ന് സ്വാലിഹ് പറയുന്നു. സംഭവം വാര്‍ത്തയായതോടെ പൊലീസ് വീട്ടിലെത്തി സ്വാലിഹിന്‍റെ മൊഴിയെടുത്തു.

  വധശ്രമം ഉള്‍പ്പെടെ ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് റൂറല്‍ എസ് പി പറഞ്ഞു. കബീറും മൻസൂറും  ഉള്‍പ്പെടെയുള്ളവര്‍ക്കായി തിരച്ചില്‍ ശക്തമാക്കി.
  Published by:Joys Joy
  First published:
  )}