നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കോണ്‍ഗ്രസ് തവളകളുടെ പാര്‍ട്ടി; സീരിയലിലേതു പോലെയല്ല കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ: ബൃന്ദ കാരാട്ട്

    കോണ്‍ഗ്രസ് തവളകളുടെ പാര്‍ട്ടി; സീരിയലിലേതു പോലെയല്ല കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ: ബൃന്ദ കാരാട്ട്

    നരേന്ദ്രമോദിയെ നിരവധിതവണ അഭിനന്ദിച്ച വ്യക്തിയാണ് ശശിതരൂര്‍

    brinda

    brinda

    • News18
    • Last Updated :
    • Share this:
      പാറശ്ശാല: കോണ്‍ഗ്രസ് തവളകളും പാര്‍ട്ടിയെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കോണ്‍ഗ്രസ് നേതാക്കാള്‍ ബിജെപിയില്‍ ചേരുന്നതിനെ സൂചിപ്പിച്ചാണ് സിപിഎം നേതാവ് കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

      ബിജെപിയുടെ നിലവിലെ എംപി മാരില്‍ നൂറ്റി ഇരുപതോളം പേര്‍ കോണ്‍ഗ്രസില്‍നിന്ന് ബിജെപി പാളയത്തില്‍ എത്തിയതാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ബൃന്ദാ കാരാട്ട് കോണ്‍ഗ്രസിനെ തവളകളോട് ഉപമിച്ചത്. പാറശ്ശാലയില്‍ നടന്ന എല്‍ഡിഎഫ് വനിതാ സംഗമത്തിലാണ് മുതിര്‍ന്ന സിപിഎം നേതാവിന്റെ വിമര്‍ശനങ്ങള്‍.

      Also Read: 'വിശ്വാസ സംരക്ഷണം ഉറപ്പാക്കും'; ബി.ജെ.പി പ്രകടനപത്രികയില്‍ ശബരിമലയും

      കറുത്ത മുത്ത് സീരിയലിലേത് പോലെ അല്ല കേരളത്തില്‍ സ്ത്രീകളുടെ അവസ്ഥയെന്നും ബൃന്ദ പറഞ്ഞു. 'തലമുറകളായി കരയുന്ന സ്ത്രീകളാണ് കറുത്തമുത്ത് അടക്കമുള്ള മലയാള സീരിയലുകളില്‍ ഉള്ളത്. എന്നാല്‍ പിണറായി ഭരണത്തില്‍ കേരളത്തിലെ സ്ത്രീകള്‍ സന്തുഷ്ടരാണ്' ബൃന്ദ കാരാട്ട് പറഞ്ഞു.

      കോണ്‍ഗ്രസിന് പുറമെ ബിജെപിയ്‌ക്കെതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് സിപിഎം നേതാവ് യോഗത്തില്‍ നടത്തിയത്. തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരെ സംസാരിച്ച ബൃന്ദ പാര്‍ലമെന്റില്‍ നരേന്ദ്രമോദിയെ നിരവധിതവണ അഭിനന്ദിച്ച വ്യക്തിയാണ് ശശിതരൂറെന്നും മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഇക്കാര്യം മറക്കരുതെന്നും പറഞ്ഞു.

      First published:
      )}