HOME » NEWS » Kerala » BRINDA KARAT JUSTIFIES WOMEN REPRESENTATION IN LDF CANDIDATE

പി. ജയരാജനെ കുടുക്കിയത് കള്ള കേസിൽ;CPM വനിതകൾക്ക് അർഹമായ പ്രാധാന്യം നൽകി: ബൃന്ദാ കാരാട്ട്

ജനങ്ങളുടെ താത്പര്യ പ്രകാരമാണ് പി ജയരാജൻ മത്സര രംഗത്തുള്ളതെന്നും ബൃന്ദാ കാരാട്ട്

news18
Updated: March 13, 2019, 5:56 PM IST
പി. ജയരാജനെ കുടുക്കിയത് കള്ള കേസിൽ;CPM വനിതകൾക്ക് അർഹമായ പ്രാധാന്യം നൽകി: ബൃന്ദാ കാരാട്ട്
News 18
  • News18
  • Last Updated: March 13, 2019, 5:56 PM IST
  • Share this:
കണ്ണൂർ: സ്ഥാനാർത്ഥി പട്ടികയിൽ സി പി എം വനിതകൾക്ക് അർഹമായ പ്രാധാന്യമാണ് നൽകിയിട്ടുള്ളതെന്ന് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കരാട്ട്. മത്സരിക്കുന്ന രണ്ട് വനിതകളും മികച്ച സ്ഥാനാർത്ഥികളാണ്. പി ജയരാജനെ കള്ള കേസിൽ കുടുക്കി പ്രതിയാക്കുകയാണെന്നും, ജനങ്ങളുടെ താത്പര്യ പ്രകാരമാണ് പി ജയരാജൻ മത്സര രംഗത്തുള്ളതെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.

നളിനി നെറ്റോ രാജിവെച്ചത് അഭിപ്രായ വ്യത്യാസം കൊണ്ടല്ലെന്ന് മുഖ്യമന്ത്രി

ജനങ്ങളുടെ മൗലികാവകാശങ്ങൾ തകർക്കാൻ ബിജെപിക്കും ആർഎസ‌്എസ്സിനും ഒപ്പം കോൺഗ്രസും കൈകോര്‍ത്ത‌് പ്രവർത്തിക്കുന്നത‌് നാണക്കേടാണെന്ന‌് ബൃന്ദ കാരാട്ട് കഴിഞ്ഞ ദിവസം പാലക്കാട്ട് പറഞ്ഞിരുന്നു. മതേതരത്വവും തുല്യതയും മുറുകെ പിടിക്കേണ്ട കേന്ദ്രസർക്കാർ ഭരണഘടനയല്ല മനുസ‌്മൃതിയാണ‌് വേണ്ടതെന്ന് പറയുന്നു. ബിജെപിയെ പിന്തുടരുകയാണ‌് കോൺഗ്രസ‌്. മൃദുഹിന്ദുത്വം പറയുന്നതിന‌് കോൺഗ്രസിന‌് ഒരു മടിയുമില്ല. സിപിഐ എമ്മിന്റെ പുരോഗമന ആശയങ്ങളെ തകർക്കാൻ കേരളത്തിൽ കോൺഗ്രസും ബിജെപിയും ഒറ്റകെട്ടാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
First published: March 13, 2019, 5:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories