• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഉത്രാടരാത്രിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ

പ്രതികളുടെ മാതാവ് മണി എന്നു വിളിക്കുന്ന ഷൈലജ ബീവിയും അയൽവാസിയായ മത്സ്യവ്യാപാരി സരസനും തമ്മിൽ വഴക്ക് പതിവായിരുന്നു.

news18
Updated: September 13, 2019, 10:16 AM IST
ഉത്രാടരാത്രിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ
പ്രതീകാത്മകചിത്രം
news18
Updated: September 13, 2019, 10:16 AM IST
കൊല്ലം: കരുനാഗപ്പള്ളിയിൽ ഉത്രാടരാത്രിയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. കഴിഞ്ഞ ഉത്രാടദിനത്തിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ടതിനിടെ നെഞ്ചിൽ കുത്തേറ്റ കുലശേഖരപുരം ലാലി ഭവനിൽ സുജിത്ത് എന്ന ലാലുക്കുട്ടൻ മരിച്ച കേസിലാണ് ഇവർ പിടിയിലായത്. നീലികുളം വെളുത്തേരിൽ ഷഹിൻഷാ, സഹോദരനും ബിരുദ വിദ്യാർത്ഥിയുമായ അലി അഷ്കർ എന്നിവരെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളുടെ മാതാവ് മണി എന്നു വിളിക്കുന്ന ഷൈലജ ബീവിയും അയൽവാസിയായ മത്സ്യവ്യാപാരി സരസനും തമ്മിൽ വഴക്ക് പതിവായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സരസൻ നിരവധി തവണ പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ഉത്രാടരാത്രിയിൽ സരസന്‍റെ വീട്ടിൽ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തിൽ മധ്യസ്ഥശ്രമത്തിന് എത്തിയതായിരുന്നു സരസന്‍റെ ഡ്രൈവറും അയൽവാസിയുമായ സുജിത്ത്.

'എന്റെ സഹപ്രവർത്തകരുടെ തലകുനിയുന്നതിനു ഞാൻ കാരണമാവില്ല': വിവാദ പ്രസംഗത്തിൽ ഖേദപ്രകടനവുമായി അബ്ദുൾ വഹാബ് MP

ഇതിനിടെ ബൈക്കിന്‍റെ ഫ്ലൈവീൽ കൊണ്ട് നിർമ്മിച്ച ആയുധം കൊണ്ട് സുജിത്തിനെ മർദ്ധിക്കുകയും അലി അഷ്ക്കർ നെഞ്ചിൽ കുത്തുകയുമായിരുന്നു. ഉടൻ തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് സംഘർഷം ഉടലെടുത്തതിനെ തുടർന്ന് വൻ പൊലീസ് സംഘമാണ് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നത്.

കരുനാഗപ്പള്ളി എ.സി.പി എസ്‌. വിദ്യാധരൻ, സി.ഐ. മുഹമ്മദ് ഷാഫി, എസ്.ഐമാരായ ശിവകുമാർ, അലോഷ്യസ് അലക്സാണ്ടർ എന്നിവരടങ്ങിയ സംഘമാണ് ഒളിവിലായിരുന്ന പ്രതികളെ കസ്റ്റഡിയിലെടുത്തത്.

First published: September 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...