HOME » NEWS » Kerala » BROTHERS DIED IN CAR ACCIDENT IN ALLAPPUZHA

ആലപ്പുഴയിൽ കാർ മരത്തിലിടിച്ച് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് സഹോദരങ്ങൾ മരിച്ചു

രണ്ട് പേരും അപകടസ്ഥലത്തു തന്നെ മരിച്ചു.  പൂർണ്ണമായും തകർന്ന കാർ വെട്ടി പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

News18 Malayalam | news18-malayalam
Updated: July 19, 2020, 1:20 PM IST
ആലപ്പുഴയിൽ കാർ മരത്തിലിടിച്ച് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് സഹോദരങ്ങൾ മരിച്ചു
മിഥുൻ എം. പണിക്കർ നിമൽ എം. പണിക്കർ
  • Share this:
ആലപ്പുഴ: എടത്വാ പച്ച ജംഗ്ഷനു സമീപം രാവിലെ ഒൻപതരയോടെയായിരുന്നു അപകടം. തലവടി തണ്ണൂവേലിൽ സുനിൽ - അർച്ചന ദമ്പതികളുടെ മക്കളായ മിഥുൻ എസ് പണിക്കർ ( 21 ), നിമൽ എസ്.പണിക്കർ (19) എന്നിവരാണ് മരിച്ചത്. രണ്ട് പേരും അപകടസ്ഥലത്തു തന്നെ മരിച്ചു.  പൂർണ്ണമായും തകർന്ന കാർ വെട്ടി പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

അമ്പലപ്പുഴയിലെ ബന്ധുവീട്ടിൽ നിന്ന് മടങ്ങി വരും വഴിയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് സമീപത്തെ ചതുപ്പിലേക്ക് മറിയുകയായിരുന്നു. മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്ക് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

TRENDING:Gold Smuggling | ആദ്യം ഡമ്മി പരീക്ഷണം; സ്വപ്നയും കൂട്ടരും 23 തവണയായി കടത്തിയത് 230 കിലോ സ്വർണമെന്ന് കസ്റ്റംസ്[NEWS]'രാവണന്റെ വൈമാനിക നേട്ടങ്ങൾ എന്തൊക്കെ?'; നഷ്ടമായ പാരമ്പര്യത്തേക്കുറിച്ച് ഗവേഷണവുമായി ശ്രീലങ്ക[NEWS]'സാമൂഹ്യ സേവനത്തിൽ വിശ്വസിക്കുന്നു'; വീരപ്പന്‍റെ മകളും യുവമോർച്ച തമിഴ്നാട് വൈസ്പ്രസിഡന്‍റുമായ വിദ്യാറാണി[NEWS]
എഞ്ചിനീയറിംഗ് ബിരുദധാരിയാണ് മിഥുൻ. നീരേറ്റുപുറം സെൻറ് തോമസ് സ്കൂള്‍ വിദ്യാർഥിയായ നിമൽ ഇത്തവണയാണ് പത്താംക്ലാസ് ജയിച്ചത്.
Published by: Asha Sulfiker
First published: July 19, 2020, 1:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories