• HOME
  • »
  • NEWS
  • »
  • kerala
  • »
  • Rehana Fathima | കൊച്ചിയിലെ ക്വാര്‍ട്ടേഴ്‌സ് ഒഴിയാന്‍ രഹന ഫാത്തിമയ്ക്ക് ബിഎസ്എന്‍എല്‍ നിര്‍ദേശം 

Rehana Fathima | കൊച്ചിയിലെ ക്വാര്‍ട്ടേഴ്‌സ് ഒഴിയാന്‍ രഹന ഫാത്തിമയ്ക്ക് ബിഎസ്എന്‍എല്‍ നിര്‍ദേശം 

രഹന താമസിക്കുന്ന പനമ്പിള്ളി നഗറിലെ ക്വാര്‍ടേഴ്‌സിൽ പൊലീസ് റെയ്ഡും നടത്തിയിരുന്നു.

രഹന ഫാത്തിമ

രഹന ഫാത്തിമ

  • Last Updated :
  • Share this:
    കൊച്ചി: രഹന ഫാത്തിമയോട് കൊച്ചിയിലെ ക്വാര്‍ട്ടേഴ്‌സ് ഒഴിയാന്‍ ബിഎസ്എന്‍എല്‍  നിര്‍ദേശം. ഇതു സൂചിപ്പിച്ച്  ബിഎസ്എന്‍എല്‍ എറണാകുളം അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ രഹനയ്ക്ക് കത്ത് നല്‍കി. 30 ദിവസത്തിനകം ക്വാര്‍ട്ടേഴ്‌സില്‍  നിന്ന്  ഒഴിയണമെന്നാണ് ആവശ്യം.

    പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയതിന്റെ പേരില്‍ രഹനയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ ഭാഗമായി രഹന താമസിക്കുന്ന പനമ്പിള്ളി നഗറിലെ ക്വാര്‍ടേഴ്‌സിൽ പൊലീസ് റെയ്ഡും നടത്തിയിരുന്നു.
    TRENDING:ഖാസെം സുലൈമാനി വധം: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാൻ [NEWS]TikTok |ആപ് സ്റ്റോറിൽ നിന്നും പ്ലേ സ്റ്റോറിൽ നിന്നും ടിക് ടോക്ക് അപ്രത്യക്ഷമായി [NEWS]PUBG | നിരോധിച്ച ചൈനീസ് ആപ്പുകളുടെ കൂട്ടത്തിൽ പബ് ജി ഇല്ല; എന്തുകൊണ്ട് ? [NEWS]
    ഇത് ബിഎസ്എന്‍എലിന്റെ പേരിന് കളങ്കമുണ്ടാക്കിയെന്നു കാണിച്ചാണ് രഹനയോട് ക്വാര്‍ടേഴ്‌സ് ഒഴിയാന്‍ നിര്‍ദേശിച്ചത്.  ശബരിമല സന്ദര്‍ശനമടക്കമുള്ള വിഷയത്തിന്റെ പേരിലുള്ള അച്ചടക്ക നടപടിയുടെ ഭാഗമായി രഹനയെ ബിഎസ്എന്‍എല്‍ പിരിച്ച് വിട്ടിരുന്നു. ഇതിനെതിരെ രഹന കോടതിയെ സമീപിച്ചിരിക്കുകയാണ്.

    അതേസമയം, നഗ്നത പ്രദര്‍ശനത്തിന്റെ പേരില്‍ പൊലീസെടുത്ത കേസില്‍ രഹന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പോലീസിന്റെ വിശദീകരണം തേടിയിരിക്കുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച വീണ്ടും ഹൈകോടതി പരിഗണിക്കും.
    Published by:Naseeba TC
    First published: