പ്രവാസികളുടെ മടക്കം: നാട്ടിലെത്തുന്നവർക്ക് BSNL സൗജന്യമായി സിം കാർഡ് നൽകും

മടങ്ങിയെത്തുന്നവർക്ക് ഡോക്ടര്‍മാരുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്താനാണിത്.

News18 Malayalam | news18-malayalam
Updated: May 4, 2020, 5:46 PM IST
പ്രവാസികളുടെ മടക്കം: നാട്ടിലെത്തുന്നവർക്ക് BSNL സൗജന്യമായി സിം കാർഡ് നൽകും
news18
  • Share this:
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്തുന്നവർക്ക് ബി.എസ്.എൻ.എൽ സൗജന്യമായി സിം കാർഡ് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി. മടങ്ങിയെത്തുന്നവർക്ക് ഡോക്ടര്‍മാരുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്താനാണിത്. ഇക്കാര്യം ബിഎസ്എന്‍എല്‍ സമ്മതിച്ചിട്ടുണ്ടെന്നും കോവിഡ് 19 അവലോകന യോഗത്തിന് ശേഷം ന‌ടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
You may also like:Corona Virus LIVE UPDATES| സംസ്ഥാനത്ത് ഇന്ന് ആർക്കും കോവിഡ് ഇല്ല; 61 പരിശോധനാഫലം നെഗറ്റീവ് [NEWS]മലയാറ്റൂർ കുരിശുമുടിയിൽ പുരോഹിതന്റെ കൊലപാതകം; പ്രതി കപ്യാർ ജോണിയ്ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും [NEWS]കോവിഡ് തിരക്കിനിടയിൽ ഒരു കല്യാണം; ഡ്യൂട്ടി കഴിഞ്ഞ് സബ് കലക്ടർ നേരെ കതിർമണ്ഡപത്തിലേക്ക് [NEWS]

നേരത്തെ ഉണ്ടായിരുന്ന സിം ദീര്‍ഘകാലം ഉപയോഗിക്കാതിരുന്നതിനെ തുടര്‍ന്ന് വിച്ഛേദിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവ വീണ്ടും പ്രവര്‍ത്തനക്ഷമമമാക്കും. സിം നഷ്ടപ്പെട്ടതാണെങ്കില്‍ അതേ നമ്പറില്‍ സിം കാര്‍ഡ് നല്‍കുമെന്നും ബിഎസ്എന്‍എല്‍ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
First published: May 4, 2020, 5:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading