കയര്‍ പൊട്ടിച്ച് വിരണ്ടോടി പോത്ത്; കാര്‍ കൊണ്ട് ഇടിച്ചുവീഴ്ത്തി ഉടമസ്ഥര്‍
കയര്‍ പൊട്ടിച്ച് വിരണ്ടോടി പോത്ത്; കാര്‍ കൊണ്ട് ഇടിച്ചുവീഴ്ത്തി ഉടമസ്ഥര്‍
കയര്‍ പൊട്ടിച്ച് വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടാനുള്ള ശ്രമം പാളിയതോടെയാണ് വണ്ടി ഇടിപ്പിച്ച് വീഴ്ത്തിയത്
പ്രതീകാത്മക ചിത്രം
Last Updated :
Share this:
കാസര്‍ഗോഡ്: കയര്‍ പൊട്ടിച്ച് വിരണ്ടോടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പോത്തിനെ കാര്‍ കൊണ്ട് ഇടിച്ചുവീഴ്ത്തി ഉടമസ്ഥര്‍. കാസര്‍ഗോഡ് മുള്ളേരിയ പണിയയിലാണ് സംഭവം നടന്നത്. കയര്‍ പൊട്ടിച്ച് വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടാനുള്ള ശ്രമം പാളിയതോടെയാണ് വണ്ടി ഇടിപ്പിച്ച് വീഴ്ത്തിയത്. കഴിഞ്ഞ പെരുന്നാളിന് വില്ക്കാന് കൊണ്ടുവന്ന പോത്തായിരുന്നു വിരണ്ടോടിയത്.
വില്പന നടക്കാത്തതിനെ തുടര്‍ന്ന് പോത്തിനെ പറമ്പില്‍ കെട്ടുകയായിരുന്നു. എന്നാല്‍ പടക്കം പൊട്ടുന്ന ശബ്ദം കേട്ട് പോത്ത് വിരണ്ടോടുകയായിരുന്നു. അതേസമയം വിരണ്ടോടിയ പോത്തിനെ ആഴ്ചകളായി അന്വേഷിക്കുകയായിരുന്നു ഉടമസ്ഥര്‍. വിരണ്ടോടിയ പോത്ത് രണ്ട് പേരെ കുത്തി വീഴ്ത്തിയിരുന്നു. നാട്ടുകാര്‍ പോത്തിനെ പിടിച്ചു കെട്ടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
പ്രഭാകര പൂജാരി, താരാനാഥ റാവു എന്നിവര്‍ക്കാണ് പോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. നാരാമ്പാടി ടൗണിലെത്തിയ പോത്തിനെ ശനിയാഴ്ച വൈകുന്നേരത്തോടെ കാറിടിപ്പിച്ച് വീഴ്ത്തുകയായിരുന്നു. ഉടമസ്ഥര്‍ എത്തിയതോടെ നാട്ടുകാര്‍ ഇവര്‍ക്കെതിരെ തിരിഞ്ഞു. ഒടുവില്‍ സംഭവ സ്ഥലത്ത് പൊലീസ് എത്തി ചര്‍ച്ച നടത്തിയാണ് പോത്തിനെ കൊണ്ട് പോകാന്‍ ഉടമസ്ഥരെ അനുവദിച്ചത്.
കാട്ടുപോത്താണ് വിരണ്ടോടുന്നതെന്ന അഭ്യൂഹത്തെ തുടര്‍ന്ന് വനംവകുപ്പും സ്ഥലത്തെത്തിയിരുന്നു. പോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പോത്തിന്റെ ഉടമസ്ഥരോടെ ഞായറാഴ്ച സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭാര്യയെയും വീട്ടിലുള്ളവരെയും ഭയപ്പെടുത്താന്‍ സ്ഫോടകവസ്തുവുമായി വീട്ടില്‍; സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു
ഭാര്യയെയും വീട്ടിലുള്ളവരെയും ഭയപ്പെടുത്താന്‍ സ്ഫോടക വസ്തുവുമായി വീട്ടിലെത്തിയ ആള് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മരിച്ചു. വെഞ്ഞാറമൂട് പുത്തന്‍ വീട്ടില്‍ മുരളീധരന്(45) ആണ് മരിച്ചത്. വീടിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനിടെയായിരുന്നു സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്.
വീട്ടിലുള്ളവരെ ഭീഷണിപ്പെടുത്തുന്നതിനായാണ് സ്ഫോടകവസ്തു കൈവശം വെച്ചിരക്കുന്നതെന്നാണ് വിവരം. വീട്ടിലേക്ക് കയറുന്നതിനിടെ കാല്‍തെറ്റി മറിഞ്ഞുവീണ മുരളീധരന്റെ ശരീരത്തിലിരുന്ന് സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. വീട്ടുകാര്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഭാര്യയുമായി പിണക്കത്തിലായിരുന്ന ഇയാള്‍ ഉച്ചയോടുകൂടി വീട്ടിലേക്ക് വരികയും കയ്യില്‍ കരുതിയ സ്ഫോടക വസ്തു കത്തിക്കുകയായിരുന്നു. പറാമടയില് ആയിരുന്നു മുരളീധരന് ജോലി ചെയ്തിരുന്നത്. ഭാര്യ സരിത, മക്കള്‍ വിഷ്ണു, വിഘ്നേഷ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.