ഇന്റർഫേസ് /വാർത്ത /Kerala / അവസാന അടവ്; കശാപ്പിനെത്തിച്ച പോത്ത് ഇടഞ്ഞപ്പോൾ വരുതിയിലാക്കിയത് എരുമയെ എത്തിച്ച്

അവസാന അടവ്; കശാപ്പിനെത്തിച്ച പോത്ത് ഇടഞ്ഞപ്പോൾ വരുതിയിലാക്കിയത് എരുമയെ എത്തിച്ച്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

റോഡിൽ പോത്തുകളെ ഇറക്കുന്നതിനിടയിൽ ഒരു പോത്ത് ഓടുകയായിരുന്നു.

  • Share this:

കോട്ടയം: കശാപ്പിനായി എത്തിച്ച പോത്ത് ഇടഞ്ഞോടിയതോടെ അങ്കലാപ്പിലായി നാട്ടുകാർ. കോട്ടയം ജില്ലയിലെ കോതനല്ലൂർ കുഴിഞ്ചാലിലാണ് രണ്ടരമണിക്കൂർ നാട്ടുകാരെ പോത്ത് മുൾ മുനയിൽ നിർത്തിയത്. പോത്തിനെ ഇണക്കാൻ ഫയർഫോഴ്സ് അടക്കം എത്തിയെങ്കിലും ഫലമുണ്ടായില്ല.

കശാപ്പ് വ്യാപാരിയായ ജോയിയാണ് പോത്തുകളെ ലോറിയിൽ എത്തിച്ചത്. റോഡിൽ പോത്തുകളെ ഇറക്കുന്നതിനിടയിൽ ഒരു പോത്ത് ഓടുകയായിരുന്നു. പോത്തിന് പിറകേ തൊഴിലാളികളും നാട്ടുകാരും ഓടി. പോത്ത് ഇടഞ്ഞ് ഓടുന്നതറിഞ്ഞതോടെ പലരും റോഡുകളിൽ നിന്നും സമീപത്തെ കടകളിൽ നിന്നും ഓടി രക്ഷപ്പെട്ടു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

പോത്ത് കുഴിയഞ്ചാലിൽ നിന്നും പാറേൽ പള്ളി ഭാഗത്ത് ഓടി എത്തി വെള്ളാമറ്റം പാടത്തേക്ക് ഇറങ്ങി. തലനാരിഴയ്ക്കാണ് പോത്തിന്റെ ആക്രമണത്തിൽ നിന്നും പലരും രക്ഷപ്പെട്ടതെന്ന് പഞ്ചായത്തംഗം ബിനോയി ഇമ്മാനുവൽ പറയുന്നു.

You may also like:അരയന്നം ട്രാക്കിലിരുന്ന് ട്രെയിൻ തടഞ്ഞു; കാരണം ഇണയുടെ വേർപാടിലെ വേദനയെന്ന് അധികൃതർ

പോത്തിനെ പിടിക്കാൻ അഗ്നിശമന സേനയും സ്ഥലത്തെത്തി. കശാപ്പുകാരും നാട്ടുകാരും അഗ്നശമന സേനയും ശ്രമിച്ചിട്ടും പോത്തിനെ പിടിച്ചു കെട്ടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ അവസാന അടവായി എരുമയെ എത്തിക്കുകയായിരുന്നു. കോതനല്ലൂരിൽ ലോറിയിൽ എരുമയെ എത്തിച്ച് പോത്തിനരികിലേക്ക് അഴിച്ചു വിടുകയായിരുന്നു.

എരുമയെ കണ്ടതോടെ പോത്ത് അയഞ്ഞു, പിന്നെ എരുമയുടെ പിന്നാലെ കൂടി. ഇതോടെ പോത്തിനെ പിടിച്ചുകെട്ടി വാഹനത്തിൽ കയറ്റി. ഇതര സംസ്ഥാനത്തു നിന്നും വാഹനത്തിൽ കൊണ്ടു വരുന്ന മൃഗങ്ങളെ റോഡിൽ ഇറക്കുമ്പോൾ വിരണ്ടോടുന്നതും ആളുകളെ ആക്രമിക്കുന്നതിന് കാരണമാകുന്നതായും നാട്ടുകാർ പറയുന്നു.

First published:

Tags: Buffalo, Buffalo attack, Buffalo spread panic, Cattle